Fincat

കലാശക്കൊട്ടിനിടെ ഏറ്റുമുട്ടി യുഡിഎഫ്- എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പൊലീസിനും പരിക്ക്


കണ്ണൂർ: പഴയങ്ങാടിയില്‍ കലാശക്കൊട്ടിനിടെ എല്‍ഡിഎഫ്- യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയർത്തിയ ഫ്‌ളക്‌സ് എല്‍ഡിഎഫ് പ്രവർത്തകർ നശിപ്പിച്ചെന്ന് ആരോപിച്ചാണ് സംഘർഷം.സംഘർഷത്തിനിടെയുണ്ടായ കല്ലേറില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക് പറ്റി. യുഡിഎഫ് പ്രവർത്തകനും തലയ്ക്ക് പരിക്കേറ്റു.കലാശക്കൊട്ടിനിടെ പാലക്കാട് മണ്ണാർക്കാട് ആനമൂളിയില്‍ യുഡിഎഫ്- എല്‍ഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടാ സംഘർഷത്തില്‍ പോലീസ് സ്ഥലത്തെത്തി ലാത്തി വീശി.

തൃശൂർ മുതല്‍ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്. ഈ ജില്ലകളിലെ കൊട്ടിക്കലാശം ഇന്നായിരുന്നു. അതേസമയം തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വോട്ടെടുപ്പ് ഇന്ന് വൈകീട്ടോടെ പൂർത്തിയായി.ഡിസംബർ 13നാണ് ഫലപ്രഖ്യാപനം. 

1 st paragraph