
തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമ്ബോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുന്നതായി എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പരാതി.തിരുവനന്തപുരം പൂവ്വച്ചാല്‍ ഗ്രാമപഞ്ചായത്ത് മുതിയാവിള വാര്‍ഡ് സെന്റ് ആല്‍ബര്‍ട്ട് എല്‍പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്.
ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമ്ബോഴാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുകയും ബീപ് ശബ്ദം കേള്‍ക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോളിംഗ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബൂത്ത് ഏജന്റ് സി സുരേഷ് പ്രൊസിഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കി. നിലവില്‍ എത്ര വോട്ടുകള്‍ ചെയ്തുവെന്നും പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.
