Fincat

‘സഞ്ജുവുമായി മത്സരിക്കുന്നുണ്ട്, പക്ഷെ… ‘; ജിതേഷ് ശര്‍മയുടെ മറുപടി വൈറല്‍

ലോകകപ്പിന് രണ്ട് മാസം കൂടെയെ ബാക്കിയുള്ളൂ. ഇന്ത്യൻ ടി20 ടീമില്‍ സഞ്ജു സാംസന്റെ സ്ലോട്ട് ഏതാണ്? ആ അനിശ്ചിതത്വം ഇനിയും ഒഴിഞ്ഞിട്ടില്ല.ടോപ് ഓർഡറില്‍ നന്നായി ബാറ്റ് വീശിക്കൊണ്ടിരിക്കുന്ന സഞ്ജുവിനെ ഗില്ലിന്റെ വരവോടെ ഓപ്പണിങ് സ്ലോട്ടില്‍ നിന്ന് മാറ്റുന്നു. അതിന് ശേഷം തന്റെ സ്ഥാനമേതാണ് എന്ന് സഞ്ജുവിന് കൃത്യമായി അറിയില്ല.

 

1 st paragraph

ജിതേഷ് ശർമയുടെ വരവോടെ ഫിനിഷറുടെ റോളില്‍ ടീം അയാളെ പരിഗണിക്കാന്‍ തീരുമാനിക്കുന്നു. ഇതോടെ സഞ്ജുവിന്റെ സ്ഥാനം ബെഞ്ചിലാവും എന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം സഞ്ജുവിനെ കുറിച്ച്‌ ജിതേഷ് നടത്തിയൊരു പ്രതികരണം ഇപ്പോള്‍ വൈറലാണ്. സഞ്ജു തനിക്ക് മൂത്ത സഹോദരനെ പോലെയാണ് എന്നാണ് ജിതേഷിന്റെ പ്രതികരണം.

 

‘ഞങ്ങള്‍ക്കിടയില്‍ ആരോഗ്യ പരമായ മത്സരമാണുള്ളത്. സഞ്ജു എനിക്ക് സഹോദരനെ പോലെയാണ്. ആരോഗ്യപരമായ മത്സരം നിങ്ങളിലെ പ്രതിഭയെ പുറത്ത് കൊണ്ട് വരും. ടീമിന് ഇത് ഗുണകരമാണ്. സഞ്ജു ഇന്ത്യ കണ്ട മികച്ച കളിക്കാരില്‍ ഒരാളാണ്. ഞങ്ങള്‍ രണ്ട് പേരും രാജ്യത്തിനായാണ് കളിക്കുന്നത്. ബാറ്റിങ്ങിലും കീപ്പിങ്ങിലുമൊക്കെ അദ്ദേഹം എന്നെ പലപ്പോഴും സഹായിക്കാറുണ്ട്.’- ജിതേഷ് പറഞ്ഞു.

 

2nd paragraph

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 യില്‍ സഞ്ജുവിന് പകരം ജിതേഷാണ് ടീമില്‍ ഇടംപിടിച്ചത്. അഞ്ച് പന്തില്‍ 10 റണ്‍സായിരുന്നു ജിതേഷിന്റെ സമ്ബാദ്യം. വിക്കറ്റിന് പിറകില്‍ മികച്ച പ്രകടനമാണ് ജിതേഷ് കട്ടക്കില്‍ പുറത്തെടുത്തത്. നാല് ക്യാച്ചുകള്‍ ഇന്നലെ ജിതേഷ് സ്വന്തം പേരിലാക്കി.