സില്‍ക്ക് എന്ന പേരില്‍ നല്‍കിവന്നത് പോളിസ്റ്റര്‍ ഷോളുകള്‍; തിരുപ്പതി ക്ഷേത്രത്തില്‍ 54 കോടി രൂപയുടെ അഴിമതിയെന്ന് കണ്ടെത്തല്‍

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ 54 കോടി രൂപയുടെ അഴിമതിയെന്ന് കണ്ടെത്തല്‍. സംഭാവന നല്‍കുന്നവർക്കും ക്ഷേത്ര ചടങ്ങുകള്‍ക്കും ഉപയോഗിക്കുന്ന ഷോളുകള്‍ വാങ്ങിയതിലാണ് അഴിമതി കണ്ടെത്തിയത്.സില്‍ക്ക് ഉത്പന്നം എന്ന പേരില്‍ കരാറുകാരൻ നല്‍കിവന്നിരുന്നത് സാധാരണ പോളിസ്റ്റർ മെറ്റീരിയല്‍ ആണെന്നാണ് കണ്ടെത്തല്‍.
2015 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് അഴിമതി നടന്നിരിക്കുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയർമാനായ ബി ആ നായിഡുവിന് ഉണ്ടായ സംശയമാണ് അന്വേഷണത്തിലേക്ക് നയിച്ചത്. കരാറുകാരൻ സില്‍ക്ക് തുണികള്‍ എന്ന് ബില്ലില്‍ എഴുതിയ ശേഷം വിലകുറഞ്ഞ പോളിസ്റ്റർ തുണി ഷാളുകള്‍ നല്‍കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. 54 കോടി രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

ഷോളിന്റെ സാമ്ബിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കേന്ദ്ര സില്‍ക്ക് ബോർഡിന്റെയടക്കം ലബോറട്ടറികളിലേക്ക് അയച്ചിരുന്നു. അതിലെല്ലാം ഇവ പോളിസ്റ്റർ ആണെന്ന് തെളിഞ്ഞിരുന്നു. അഴിമതി കണ്ടെത്തിയ കാലയളവിലെല്ലാം ഷോള്‍ സപ്ലൈ ചെയ്തിരുന്നത് ഒരു സ്ഥാപനവും അതിന്റെ സഹോദര സ്ഥാപനങ്ങളുമായിരുന്നു എന്നും കണ്ടെത്തി.
അഴിമതി കണ്ടെത്തിയതോടെ നിലവിലെ ടെൻഡറുകള്‍ എല്ലാം ടിടിഡി റദ്ദാക്കിയിട്ടുണ്ട്. വിഷയം സംസ്ഥാന ആന്റി കറപ്‌ഷൻ ബ്യുറോയെ ധരിപ്പിക്കുമെന്നും ഉന്നത അന്വേഷണത്തിന് ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.

