Fincat

യുഎഇയുടെ എണ്ണ ഇതര കയറ്റുമതിയില്‍ വൻവര്‍ദ്ധനവ്; 2031-ഓടെ വൻനേട്ടം ലക്ഷ്യം


യുഎഇയുടെ എണ്ണ ഇതര കയറ്റുമതി ഈ വര്‍ഷം ആദ്യ ഒന്‍പത് മാസങ്ങളില്‍ 57,900 കോടി ഡോളറായി വര്‍ദ്ധിച്ചു. 2019 നെ അപേക്ഷിച്ച്‌ മൂന്നിരട്ടി വര്‍ദ്ധനവാണിതെന്ന് വിദേശ വ്യാപാര മന്ത്രി ഡോ.താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി വ്യക്തമാക്കി. യുഎഇയുടെ സാമ്ബത്തിക പുരോഗതിക്കും അഭിവൃദ്ധിക്കും വ്യാപാരം നട്ടെല്ലാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ അബുദാബി ആഗോള തലസ്ഥാനമായി വളര്‍ന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

2031-ഓടെ എണ്ണ ഇതര വ്യാപാരം നാല് ട്രില്യണ്‍ ഡോളറില്‍ എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം ആദ്യ ഒന്‍പത് മാസങ്ങളില്‍ എണ്ണ ഇതര വ്യാപാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 25 ശതമാനം വര്‍ദ്ധിച്ച്‌ 2.7 ട്രില്യണ്‍ ഡോളറിലെത്തി. എണ്ണ ഇതര കയറ്റുമതിയില്‍ 80,000 കോടി ഡോളറാണ് രാജ്യം ലക്ഷ്യമിടുന്നത്. കയറ്റുമതി വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി സംയുക്ത വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുകയും വ്യാപാര തടസങ്ങള്‍ കുറയ്ക്കുകയും ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

1 st paragraph