Fincat

ഹൃദയാഘാതം; താനൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി


മലപ്പുറം താനൂർ സ്വദേശി റിയാദില്‍ നിര്യാതനായി. നസീമില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം താനൂർ പുല്‍പ്പറമ്ബ് സ്വദേശി ചോലക്കം തടത്തില്‍ മുഹമ്മദ് അലിയാണ് നിര്യാതനായത്.50 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ അല്‍ ജസീറ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.

മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ കുടുംബത്തിന്റെ നിർദേശപ്രകാരം റിയാദ്‌ കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയർ വിങ്ങിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ചോലക്കം തടത്തില്‍ മൂസ-ആയിശുമ്മു ദമ്ബതികളുടെ മകനാണ് മുഹമ്മദ് അലി. ഹാജറ, റംല എന്നിവർ ഭാര്യമാരാണ്. മക്കള്‍: ശിബില്‍ റഹ്മാൻ, സഹീറ, നസീറ, ജസീറ.

1 st paragraph