Fincat

കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരുക്ക്

പാലക്കാട് കല്ലേക്കാട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. ഒരാളുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. ബ്ലോക്ക് പഞ്ചായത്തിലേക്ക് നിശ്ചയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിക്കും സംഘത്തിനും നേരെയായിരുന്നു ആക്രമണം.

1 st paragraph

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം നടക്കുന്നത്. നന്ദപാലന്‍ എന്നയാളുടെ വീട്ടില്‍ ഒരു സംഘം എത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡിസിസി നേതൃത്വം ഉടന്‍ പൊലീസില്‍ പരാതി നല്‍കും.

പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ ആക്രമണവും ചര്‍ച്ചാ വിഷയമാകുകയാണ്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വടക്കന്‍ കേരളത്തിലെ 470 പഞ്ചായത്തുകള്‍, 77 ബ്ലോക്ക് പഞ്ചായത്തുകള്‍, ഏഴ് ജില്ലാ പഞ്ചായത്ത്, 47 നഗരസഭ, മൂന്ന് കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ വോട്ടേഴ്‌സാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. ഇതില്‍ കണ്ണൂര്‍ ജില്ലയില്‍ 14 ഉം കാസര്‍കോഡ് രണ്ടും വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പിനായി പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

 

2nd paragraph