പാക് മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ തീരസംരക്ഷണ സേന

അഹമ്മദാബാദ്: ഇന്ത്യൻ സമുദ്രാതിർത്തിയില്‍ അനധികൃതമായി പ്രവേശിച്ച പാകിസ്ഥാൻ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ തീരസംരക്ഷണ സേന (ഐസിജി) പിടിച്ചെടുത്തു.ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലെടുത്തവരെ കൂടുതല്‍ അന്വേഷണത്തിനായി ഗുജറാത്തിലെ ജഖാവു മറൈൻ പോലീസിന് കൈമാറി. സംഭവം ഇന്ത്യൻ കോസ്റ്റ് ഗാർഡും സ്ഥിരീകരിച്ചിട്ടുണ്ട്.
“ബുധനാഴ്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് നടത്തിയ ദ്രുത നടപടിയില്‍, ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണില്‍ (ഇഇസെഡ്) 11 ജീവനക്കാരുള്ള ഒരു പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് പിടികൂടി’- ഗുജറാത്ത് ഡിഫൻസ് പിആർഒ വിംഗ് കമാൻഡർ അഭിഷേക് കുമാർ തിവാരി എക്സില്‍ കുറിച്ചു.

