Fincat

ഒന്നാമന്‍ മോഹന്‍ലാല്‍, നേട്ടവുമായി മമ്മൂട്ടി; ആ ക്ലബ്ബില്‍ അതിവേഗം എത്തിയ 10 മലയാള ചിത്രങ്ങള്‍

മലയാള സിനിമയുടെ മാര്‍ക്കറ്റ് സമീപകാലത്ത് ഏറെ ഉയര്‍ന്നിട്ടുണ്ട്. കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലുമുള്ള മാര്‍ക്കറ്റ് വലുതായി എന്നതാണ് എടുത്ത് പറയേണ്ട കാര്യം. മലയാളികള്‍ അല്ലാത്ത പ്രേക്ഷകരും മലയാള ചിത്രങ്ങള്‍ തിയറ്ററുകളിലെത്തി കാണാന്‍ തുടങ്ങിയിരിക്കുന്നു എന്നത് തെന്നിന്ത്യയിലെ മറ്റ് ഇന്‍ഡസ്ട്രികളുമായി തട്ടിച്ചു നോക്കുമ്പോള്‍ ചെറുതായ മോളിവുഡിനെ സംബന്ധിച്ച് ആവേശം പകരുന്ന കാര്യമാണ്. പോസിറ്റീവ് അഭിപ്രായം നേടുന്ന ഒരു മലയാള ചിത്രം ഇന്ന് കേരളത്തില്‍ നേടുന്നതിനൊപ്പമോ അതില്‍ കൂടുതലോ വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടാറുണ്ട് എന്നത് ഈ മാര്‍ക്കറ്റ് വികാസത്തിന്‍റെ ഏറ്റവും വലിയ സൂചനയാണ്. മലയാള സിനിമയെ ഇതേക്കുറിച്ച് ഏറ്റവുമൊടുവില്‍ ഓര്‍മ്മിപ്പിച്ചിരിക്കുന്നത് വിനായകനും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന കളങ്കാവല്‍ ആണ്.

1 st paragraph

വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി ക്ലബ്ബില്‍ എത്തിയത്. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ ആറാമത്തെ ചിത്രമാണ് കളങ്കാവല്‍. 50 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ എത്തിയ മലയാള ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഒന്നാം സ്ഥാനത്ത് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ആണ്. റിലീസിന് മുന്‍പ് പ്രീ സെയിലിലൂടെ മാത്രം ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയിരുന്നു. രണ്ടാം സ്ഥാനത്ത് മോഹന്‍ലാലിന്‍റെ തന്നെ തുടരും ആണ്. മൂന്ന് ദിവസം കൊണ്ടാണ് തുടരും ഈ നേട്ടം സ്വന്തമാക്കിയത്.

മലയാളത്തിലെ എക്കാലത്തെയും ഹയസ്റ്റ് ഗ്രോസര്‍ ആയ ലോക, ആടുജീവിതം, ലൂസിഫര്‍ എന്നീ ചിത്രങ്ങളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. നാല് ദിനങ്ങള്‍ കൊണ്ടാണ് ഈ മൂന്ന് ചിത്രങ്ങളും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ആറാമത് കളങ്കാവല്‍ ഉള്ള ലിസ്റ്റില്‍ ഏഴാം സ്ഥാനത്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് ആണ്. അഞ്ച് ദിവസം കൊണ്ടാണ് കുറുപ്പും 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ആറ് ദിവസം കൊണ്ട് ഈ നേട്ടം സ്വന്തമാക്കിയ മൂന്ന് ചിത്രങ്ങളാണ് ഉള്ളത്. മമ്മൂട്ടിയുടെ തന്നെ ടര്‍ബോ, പൃഥ്വിരാജിന്‍റെ ഗുരുവായൂരമ്പല നടയില്‍, ആവേശം എന്നിവയാണ് ലിസ്റ്റില്‍ 8, 9, 10 സ്ഥാനങ്ങളില്‍ ഉള്ള ചിത്രങ്ങള്‍.

 

2nd paragraph