Fincat

പ്രായം 1 വയസും 9 മാസവും, നീന്തിക്കടന്നത് 100 മീറ്റർ, ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരമായി വേദ

ഒരു വയസും 9 മാസവും മാത്രം പ്രായമേയുള്ളൂ വേദ പരേഷിന്. എന്നാൽ, 100 മീറ്റർ നീന്തിക്കടന്ന് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രത്‌നഗിരിയിൽ നിന്നുള്ള ഈ കൊച്ചു മിടുക്കി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരം. ഈ നേട്ടത്തോടെ വേദ ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടി. 25 മീറ്റർ നീളമുള്ള പൂളിൽ നാല് ലാപ്പുകൾ ഉൾപ്പെടുന്ന ദൂരം വേദ പൂർത്തിയാക്കിയത് 10 മിനിറ്റും 8 സെക്കൻഡും കൊണ്ടാണ്.

1 st paragraph

പ്രാദേശിക മുനിസിപ്പൽ നീന്തൽ കുളത്തിൽ ചേട്ടൻ പരിശീലിക്കുന്നതിനോടൊപ്പം വേദയുടെയും നീന്തൽ യാത്ര ആരംഭിക്കുകയായിരുന്നു. കോച്ച് മഹേഷ് മിൽകെയുടെയും ഭാര്യ ഗൗരി മിൽകെയുടെയും മേൽനോട്ടത്തിൽ ഒമ്പത് മാസം പ്രായമുള്ളപ്പോൾ മുതൽ പരിശീലനം തുടങ്ങി. ഈ വലിയ നേട്ടം കയ്യെത്തി പിടിച്ചത് വെറും 11 മാസത്തെ ചിട്ടയായ പരിശീലനം കൊണ്ടാണ്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ആത്മവിശ്വാസത്തോടെ വേദ വെള്ളത്തിലേക്ക് ഊളിയിടുന്നതും അനായാസം ഓരോ ലാപ്പും പൂർത്തിയാക്കുന്നതും കാണാം.