Fincat

കുവൈത്തില്‍ മോശം കാലാവസ്ഥ; വിമാനങ്ങള്‍ വൈകുമെന്ന് മുന്നറിയിപ്പ്


കുവൈത്ത്: രാജ്യത്തില് തുടരുന്ന മോശം കാലാവസ്ഥ വിമാന സര്വീസുകളെ ബാധിച്ചതിന്റെ പശ്ചാത്തലത്തില് ചില വിമാനങ്ങള് വൈകിപ്പോകാനും ചിലത് താല്ക്കാലികമായി മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടാനും സാധ്യതയുണ്ടെന്ന് കുവൈത്ത് എയര്വേയ്സ് യാത്രക്കാരെ അറിയിച്ചു.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില് ദൃശ്യപരിധി കുറയുന്ന സാഹചര്യം തുടരുകയാണ്. സുരക്ഷ മുന്നിര്ത്തിയാണ് സര്വീസുകളില് ആവശ്യമായ മാറ്റങ്ങള് വരുത്തുന്നതെന്ന് എയര്ലൈന് വ്യക്തമാക്കി. ഇതോടെ വരവും പുറപ്പാടും ചെയ്യുന്ന വിമാനങ്ങളുടെ സമയക്രമത്തില് മാറ്റങ്ങള് ഉണ്ടാകാം.
യാത്രക്കാരെ വിവരം അറിയിക്കാന് ബുക്കിങ്ങില് നല്കിയ മൊബൈല് നമ്ബറും ഇമെയില് വിലാസവും വഴിയാണ് അറിയിപ്പുകള് അയക്കുന്നതെന്ന് കുവൈത്ത് എയര്വേയ്സ് വ്യക്തമാക്കി. അതിനാല് യാത്രക്കാര് അവരുടെ കോണ്ടാക്‌ട് വിവരങ്ങള് ശരിയാണെന്ന് ഉറപ്പാക്കണമെന്ന് എയര്ലൈന് അഭ്യര്ത്ഥിച്ചു.
യാത്രയ്ക്ക് പുറപ്പെടുന്നതിന് മുന്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും, സംശയങ്ങള്ക്കായി കുവൈത്ത് എയര്വേയ്സ് കസ്റ്റമര് കെയര് സേവനങ്ങളെ സമീപിക്കാമെന്നും അറിയിപ്പില് പറയുന്നു. കാലാവസ്ഥ അനുകൂലമായാല് സര്വീസുകള് സാധാരണ നിലയിലാകുമെന്ന് അധികൃതര് വ്യക്തമാക്കി.