Fincat

മലപ്പുറത്ത് നിലംതൊടാതെ നിലം പരിശായി എല്‍ഡിഎഫ്; കോട്ട കാത്ത് യുഡിഎഫ്

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മലപ്പുറത്ത് യുഡിഎഫ് തൂത്തുവാരിയിരിക്കുകയാണ.് മലപ്പുറം പൊതുവെ മുസ്ലീംലീഗിന്റെ കോട്ടയാണെങ്കിലും, ഇത്തവണ ശക്തമായ മുന്നേറ്റമാണ് ലീഗും യുഡിഎഫും കാഴ്ചവെച്ചിരിക്കുന്നത്. പ്രതീക്ഷിച്ചിരുന്ന പല പഞ്ചായത്തുകളും നഗരസഭകളും പാടെ സിപിഎമ്മിനെയും എല്‍ഡിഎഫിനെയും കൈവിട്ടിരിക്കുകയാണ.് മലപ്പുറം എന്നും യുഡിഎഫിനൊപ്പമാണെന്ന് തെളിയിച്ചിരിക്കുന്നു.
12 നഗരസഭകളില്‍ 11ഉം യുഡിഎഫ് നേടിയിരിക്കുന്നു. ജില്ലാ പഞ്ചായത്തില്‍ ആകെ 32 സീറ്റില്‍ 31 ഉം യുഡിഎഫിനാണ്. ബ്ലോക്ക് പഞ്ചായത്തില്‍ 15 ല്‍ 14 ഉം യുഡിഎഫ് നേടിക്കഴിഞ്ഞു. 94 ഗ്രാമ പഞ്ചായത്തുകളില്‍ ഇതുവരെ 72 സീറ്റുകള്‍ യുഡിഎഫ് മാത്രം നേടിയിരിക്കുന്നു.

1 st paragraph