സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ വികാരം ; തൂത്തുവാരി യുഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ശക്തമായ ഭരണ വിരുദ്ധ വികാരമായി മാറിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനും സംസ്ഥാനത്ത് വലിയ തിരിച്ചടിയുണ്ടാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. കണ്ണൂര്‍, എറണാകുളം, തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് തേരോട്ടമാണ്. ഇപ്പോഴും വോട്ടെണ്ണുന്നതിനാല്‍ ലീഡ് നില മാറി മറിയുകയാണ്.
ആറ് കോര്‍പ്പറേഷനുകളില്‍ നിന്നും അഞ്ച് കോര്‍പ്പറേഷനുകളിലും ഒറ്റയടിക്ക് ഭരണ മുന്നണിയായ സിപിഎമ്മിന്റെ ഭരണം അവസാനിച്ചിരിക്കുന്നു എന്നത് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളിലും, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകളിലും യുഡിഎഫ് ലീഡ് ചെയ്യുകയാണ.് തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്‍ഡിഎ മുന്നേറ്റവും ഈ തെരഞ്ഞെടുപ്പ് ഫലത്തിലെ ശ്രദ്ധേയമാണ്.
അതിദാരിദ്ര നിര്‍മാര്‍ജനവും പെന്‍ഷനുമെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. ജനദ്രോഹ നയങ്ങളും വര്‍ഗീയ ദ്രുവീകരണ രാഷ്ട്രീയവും അനാവശ്യ വിവാദങ്ങളുമെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ. ഗ്രാമ പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണയില്‍ നിന്നും ഇരട്ടി വിജയമാണ് യുഡിഎഫ് കരസ്ഥമാക്കിയിരിക്കുന്നത്.

