കോളയാട് ‘നാത്തൂന്‍ പോരില്‍’ ജയിച്ചത് ഇടതുപക്ഷം

കോളയാട് പഞ്ചായത്തിലെ ‘നാത്തൂന്‍ പോരി’ല്‍ ആവേശകരമായ മത്സര ഫലം. ഏത് മുന്നണികളേയും മാറിമാറി തുണയ്ക്കുന്ന പഞ്ചായത്തിലെ നാലാം വാര്‍ഡായ പാടിപ്പറമ്പിലായിരുന്നു നാത്തൂന്മാരുടെ ഏറ്റുമുട്ടല്‍ നടന്നത്. ഏറെ കൗതുകം ഉണ്ടാക്കിയ മത്സര ഫലത്തില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ ശോഭനയാണ് ഇടതുമുന്നണിക്കായി വിജയിച്ചത്.

ശോഭനയ്ക്ക് 500 വോട്ടുകളാണ് ലഭിച്ചത്. മഹിളാ കോണ്‍ഗ്രസ് കോളയാട് ബ്ലോക്ക് പ്രസിഡന്റ് കൂടിയായ രൂപയായിരുന്നു ശോഭനയുടെ എതിരാളി സ്ഥാനാര്‍ത്ഥിയായ നാത്തൂന്‍. ഇവര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 379 വോട്ടുകളാണ് ഇവര്‍ക്ക് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ശ്രുതി പയോളങ്ങര 91 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശോഭ 24 വോട്ടും നേടി.
കുടുംൂശ്രീ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശോഭ രാഷ്രട്രീയ രംഗത്ത് സജീവമാകുന്നത്. വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ശോഭനയുടെ ഭര്‍ത്താവ് സത്യനാഥന്‍. ഇരിട്ടിയില്‍ സഹകരണ ബാങ്ക് ജീവനക്കാരി കൂടിയായ രൂപ പേരാവൂര്‍ ബ്ലോക്കിലെ ആലച്ചേരി ഡിവിഷനില്‍ 2020ല്‍ മത്സരിച്ചപ്പോഴും പരാജയപ്പെട്ടിരുന്നു. രൂപയുടെ ഭര്‍ത്താവ് വിശ്വനാഥന്‍ കെഎസ്എഫ്ഇയില്‍ കലക്ഷന്‍ ഏജന്റാണ്. തെരഞ്ഞെടുപ്പില്‍ കുടുംബകാര്യം ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് ഇരു കുടുംബങ്ങളും. ബന്ധങ്ങള്‍ക്ക് വിള്ളലുകളില്ല. രാഷ്ട്രീയവും കുടുംബ ബന്ധങ്ങളും വേറെയെന്ന ഉറച്ച തീരുമാനത്തിലാണ് മത്സരത്തിന് ഇറങ്ങിയതെന്നായിരുന്നു ഇരുവരും വ്യക്തമാക്കിയത്.

