Fincat

ഡല്‍ഹിയില്‍ വീണ്ടും രൂക്ഷമായി വായുമലിനീകരണം; വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി


ഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും രൂക്ഷമായി. വായു ഗുണനിലവാര തോത് താഴ്ന്ന് ഗുരുതര വിഭാഗത്തില്‍ എത്തി.460 ആണ് ഇന്ന് രേഖപ്പെടുത്തിയ എക്യുഐ. ഈ വർഷത്തിലെ ഏറ്റവും ഉയർന്ന വായു മലിനീകരണ അളവാണിത്.

വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ ഗ്രേഡ് റെസ്പോണ്‍സ് ആക്ഷൻ പ്ലാൻ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയും ചെയ്തു. ഓഫീസുകളിലെ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രേം ഹോം അനുവദിച്ചു. നിർമ്മാണ പ്രവർത്തനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്, സ്കൂളുകളില്‍ ഒമ്ബതാം ക്ലാസ് വരെ ഹൈബ്രിഡ് രീതിയിലേക്ക് മാറാനും ഉത്തരവ് പുറത്തുവിട്ടു.

1 st paragraph