Fincat

മൂന്നാം ടി-20യില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്തെറിഞ്ഞു; പരമ്ബരയില്‍ ഇന്ത്യ മുന്നില്‍


ധർമ്മശാല: സൗത്ത് ആഫ്രിക്കെതിരായ മൂന്നാം ടി-20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ധർമ്മശാലയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 20 ഓവറില്‍ 117 റണ്‍സിന് പുറത്താവുകയായിരുന്നു.വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.

ചെറിയ വിജയലക്ഷ്യമായതിനാല്‍ ഓപ്പണർമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 18 പന്തില്‍ മൂന്ന് വീതം സിക്സുകളും ഫോറുകളും അടക്കം 35 റണ്‍സ് ആണ് അഭിഷേക് അടിച്ചെടുത്തത്. ഗില്‍ 28 പന്തില്‍ 28 റണ്‍സും തിലക് വർമ്മ 34 പന്തില്‍ പുറത്താവാതെ 26 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിർണായകമായി.

1 st paragraph

ഇന്ത്യൻ ബൗളിങ്ങില്‍ ഹർഷിദ് റാണ, വരുണ്‍ ചക്രവർത്തി, അർഷ്ദീപ് സിങ്, കുല്‍ദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ശിവം ദുബെ, ഹർദിക് പാണ്ഡ്യാ എന്നിവർ ഒരു വിക്കറ്റ് വീതവും നേടി.

സൗത്ത് ആഫ്രിക്കക്കായി ക്യാപ്റ്റൻ എയ്ഡൻ മാർക്രം അർദ്ധ സെഞ്ച്വറി നേടി തിളങ്ങി. 46 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 61 റണ്‍സാണ് മാർക്രം നേടിയത്. ഡോണോവൻ ഫെരേര 20 റണ്‍സും നേടി. ബാക്കിയുള്ള താരങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.

2nd paragraph

നിലവില്‍ മൂന്ന് മത്സരങ്ങളുടെ പരമ്ബരയില്‍ ഇന്ത്യ 2-1നു മുന്നിലാണ്. ഡിസംബർ 17നാണ് പരമ്ബരയിലെ നാലാം മത്സരം നടക്കുന്നത്. ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.