Fincat

‘ആ താരത്തെ ടീമിലെടുക്കൂ’; ചെന്നൈയോട് മുൻ ഇന്ത്യൻ നായകൻ


ഐ.പി.എല്‍ മിനി താര ലേലത്തിന് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനോടകം ടീമുകള്‍ റിലീസ്-റിട്ടൻഷൻ ലിസ്റ്റുകള്‍ പുറത്ത് വിട്ടു കഴിഞ്ഞു.ലേലത്തിന് മുമ്ബേ ചില വമ്ബൻ ട്രേഡുകളും നടന്നു. രാജസ്ഥാൻ റോയല്‍സ് വിട്ട് സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പർ കിങ്‌സിലെത്തിയതാണ് അതില്‍ ഏറ്റവും വലുത്.

ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിങ്‌സിനോട് മറ്റൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ ക്രിഷ്ണമാചാരി ശ്രീകാന്ത്. ന്യൂസിലാന്റ് ഓള്‍റൗണ്ടർ മിഷേല്‍ ബ്രേസ് വെല്ലിനെ ടീമിലെടുക്കാനാണ് ശ്രീകാന്ത് ആവശ്യപ്പെടുന്നത്. അദ്ദേഹത്തെ ആരും വിലകുറച്ച്‌ കാണരുത് എന്ന് ശ്രീകാന്ത് പറഞ്ഞു.

1 st paragraph

‘സി.എസ്.കെക്ക് ഇപ്പോള്‍ തന്നെ മികച്ചൊരു ബാറ്റിങ് ലൈനപ്പുണ്ട്. ഗെയ്ക്വാദ് , സഞ്ജു, ആയുഷ് മാത്രെ, ഉർവില്‍ പട്ടേല്‍ അങ്ങനെ പലരും. ഞാൻ സി.എസ്.കെ മാനേജ്‌മെന്റില്‍ ഉണ്ടായിരുന്നെങ്കില്‍ മിഷേല്‍ ബ്രേസ്വെല്ലിനെ ടീമിലെടുത്തേനെ. എല്ലാവരും അയാളെ വിലകുറച്ച്‌ കാണുന്നുണ്ട്. ഹൈദരാബാദില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറിയടിച്ചയാളാണ് അയാള്‍. നന്നായി ഓഫ് സ്പിൻ എറിയുകയും ചെയ്യും. നല്ലൊരു ഫിനിഷറുമാണ്’- ശ്രീകാന്ത് പറഞ്ഞു.

ലിവിങ്സ്റ്റണെ ടീമിലെടുക്കാനാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ബ്രേസ്വെല്ലായിരിക്കും അതിനേക്കാള്‍ മികച്ച ഓപ്ഷൻ. ധോണിക്ക് അയാളെ മികച്ചൊരു ഓള്‍ റൗണ്ടറായി വളർത്തിക്കൊണ്ടു വരാൻ സാധിക്കുമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

2nd paragraph