Fincat

ഇത് കൂട്ടായ്മയുടെ വിജയം, ജനവിധിയെ വിനയത്തോടെ സ്വീകരിക്കുന്നു: സണ്ണി ജോസഫ്


ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ മേല്‍ക്കൈ കൂട്ടായ്മയുടെ വിജയമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.ജനങ്ങളും അണികളും സമ്മാനിച്ച വിജയമാണിതെന്നും കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന് നന്ദി പറയുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. വിജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും കാണാൻ ഡല്‍ഹിയില്‍ എത്തിയതായിരുന്നു കെപിസിസി അധ്യക്ഷൻ.
സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് സണ്ണി ജോസഫ് ഉന്നയിച്ചത്. വാർഡുകളെ വികൃതമായാണ് സർക്കാർ വെട്ടിമുറിച്ചത്. വോട്ടർപട്ടികയില്‍ സിപിഐഎം ഒരുപാട് അനർഹരെ ചേർത്തു. യുഡിഎഫ് ഈ സർക്കാരിന്റെ എല്ലാ ജനദ്രോഹനങ്ങളെയും തുറന്നുകാണിച്ചു. ശബരിമലയിലേത് ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമായിരുന്നു. കള്ളന്മാർ കപ്പലില്‍ തന്നെയായിരുന്നു. പക്ഷെ കപ്പിത്താന്മാർ ഇപ്പോഴും പിടിക്കപ്പെടാൻ ബാക്കിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ജനങ്ങളുടെ വിധിയെ വിനയത്തോടെ സ്വീകരിക്കുകയാണെന്നും അധ്യക്ഷൻ കൂട്ടിച്ചേർത്തു.

വോട്ടർമാരെ അപമാനിച്ച എം എം മണിയുടെ പരാമർശത്തെയും സണ്ണി ജോസഫ് വിമർശിച്ചു. സിപിഐഎമ്മിന്റെ തനിസ്വഭാവം മനസിലാക്കാൻ ഇത് സഹായിച്ചു. എന്തും പറയാനുള്ള ലൈസൻസ് മണിക്കുണ്ടോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1 st paragraph