വെട്ടം ആലിക്കോയയും ജബ്ബാർ ഹാജിയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാധ്യതാ ലിസ്റ്റിൽ

മലപ്പുറം : ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സാധ്യതാ പട്ടികയിൽ വെട്ടം ആലിക്കോയയും ജബ്ബാർ ഹാജിയും. കഴിഞ്ഞ പത്ത് വർഷമായി തിരൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയും സംസ്ഥാന കൗൺസിലറുമാണ് പുത്തനത്താണി ഡിവിഷനിൽ നിന്നും വിജയിച്ച വെട്ടം ആലിക്കോയ. മുമ്പ് ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോൾ നടത്തിയ പ്രവർത്തനങ്ങളും നേതൃപരിചയവും മികച്ച പ്രഭാഷകൻ കൂടിയായ വെട്ടം ആലിക്കോയക്ക് തുണയാകും.

അരീക്കോട് ഡിവിഷനിൽ നിന്നും വിജയിച്ച പി.എ ജബ്ബാർ ഹാജി നിലവിൽ കൊണ്ടോട്ടി മണ്ഡലം മുസ്ലീം ലീഗ് പ്രസിഡൻ്റും ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ ചെയർമാനുമാണ്. 2010ൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ച് പ്രസിഡൻ്റായിരുന്നു.
ഇവർ രണ്ടു പേരും കൂടാതെ വേങ്ങര ഡി വിഷനിൽ നിന്നും വിജയിച്ച പി കെ അസ്ലുവിൻ്റെ പേരും പ്രസിഡൻ്റ് പട്ടികയിലുണ്ട്.

