Fincat

‘വിജയ സാധ്യതയുള്ള സീറ്റ് നിഷേധിച്ചു’; തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ഡിസിസി നേതൃത്വത്തിനെതിരെ വനിതാ നേതാവ് അഡ്വ. സെബീന

തിരൂർ : വ്യക്തിവിരോധത്തിൻ്റെ പേരിൽ ഡിസിസി ജനറൽ സെക്രട്ടറി തനിക്ക് വിജയ സാധ്യതയുള്ള സീറ്റ് നിഷേധിച്ചതായി കോൺഗ്രസിൻ്റെ വനിത നേതാവും ജവഹൽ ബാല മഞ്ച് മലപ്പുറം ജില്ലാ ചെയർ പേഴ്സണുമായ അഡ്വ. സെബീന. മത്സരിച്ച വാർഡിൽ പരാജയപ്പെട്ട സെബീന നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായാണ് രംഗത്ത് വന്നത്.

1 st paragraph

തിരൂർ നഗരസഭ വാർഡ് 32 ൽ നിന്നും ജനവിധി തേടിയ സെബീന 35 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. മൂന്നാം തവണയാണ് സെബീന മത്സരിക്കുന്നത്. എന്നാൽ ഇത്തവണ തനിക്ക് മത്സരിക്കാൻ വിജയ സാധ്യതയുള്ള വാർഡ് നൽകുന്നതിനു പകരം സി പി എം കോട്ടയിലേക്കാണ് തന്നെ മത്സരിക്കാൻ നിയോഗിച്ചതെന്നും, ഇതിനു പിന്നിൽ തിരൂരിലെ ഡിസിസി ജനറൽ സെക്രട്ടറിയും അവരുടെ ആളുകളുമാണെന്നും അഡ്വ. സെബീന ആരോപിച്ചു.

ആരോപണത്തെ അനുകൂലിച്ചും എതിർത്തും പ്രവർത്തകർ പോസ്റ്റിനു താഴെ കമൻ്റിട്ടു. എന്നാൽ നിരവധി പ്രവർത്തകർ പ്രതികരിക്കുകയും ഷെയർ ചെയ്യുകയും ചെയ്ത ഫേസ് ബുക്ക് പോസ്റ്റ് മണിക്കൂറുകൾക്കകം പേജിൽ നിന്നും അപ്രത്യക്ഷമായി.

2nd paragraph