സാമ്ബത്തിക സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി ദുബൈ; ഫിഷിംഗ്, ക്രിപ്‌റ്റോ തട്ടിപ്പുകള്‍ക്കെതിരെ വ്യാപക കാമ്ബയിൻ

ദുബൈ: വർദ്ധിച്ചുവരുന്ന സാമ്ബത്തിക തട്ടിപ്പുകള്‍ക്ക് തടയിടുന്നതിനായി ദേശീയ അവബോധ കാമ്ബയിന് തുടക്കം കുറിച്ച് ദുബൈ.ദുബൈ ഇക്കണോമിക് സെക്യൂരിറ്റി സെന്റർ (ഇ.എസ്.സി.ഡി) ആണ് സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. ‘ശക്തമായ സമ്ബദ്വ്യവസ്ഥ… ബോധമുള്ള സമൂഹം’ എന്നതാണ് ഈ കാമ്ബയിനിൻ്റെ പ്രധാന മുദ്രാവാക്യം. ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്, സങ്കീർണ്ണമായ സാമ്ബത്തിക ഭീഷണികള്‍ വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കാമ്ബയിൻ ആരംഭിച്ചിരിക്കുന്നത്. വ്യക്തികളെയും ബിസിനസുകളെയും സ്ഥാപനങ്ങളെയും സാമ്ബത്തിക ഭീഷണികളെ നേരിടാൻ ആവശ്യമായ അറിവും ജാഗ്രതയും നല്‍കി സജ്ജമാക്കുകയാണ് കാമ്ബയിനിലൂടെ ലക്ഷ്യമിടുന്നത്.
കൃത്രിമബുദ്ധിയും ഡീപ്ഫേക്ക് സാങ്കേതികവിദ്യയും ഉപയോഗിച്ച് തട്ടിപ്പുകാർ ഇപ്പോള്‍ സാധാരണക്കാരെ കബളിപ്പിക്കുന്നുണ്ട്. പുതിയ തട്ടിപ്പ് രീതികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് നല്‍കുന്നതിലൂടെ, സാമ്ബത്തിക ഭീഷണികള്‍ക്കെതിരായ ഏറ്റവും നിർണായക പ്രതിരോധം സൃഷ്ടിക്കാൻ കഴിയും. ദുബൈയിലെ സാമ്ബത്തിക ഇടപാടുകള്‍ സുരക്ഷിതമാക്കാനും, ഇവിടെയുള്ള ബിസിനസ് അന്തരീക്ഷത്തില്‍ ആഗോള ആത്മവിശ്വാസം വളർത്താനും കാമ്ബയിൻ ലക്ഷ്യമിടുന്നു. നിക്ഷേപകരെയും കഴിവുള്ളവരെയും ആകർഷിക്കുന്നത് തുടരുന്ന, സുരക്ഷിതവും സുസ്ഥിരവുമായ ഒരു സമ്ബദ്വ്യവസ്ഥയെക്കുറിച്ചുള്ള ദുബൈ സർക്കാരിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാൻ ഇത് അത്യാവശ്യമാണ്.

തെറ്റിദ്ധരിപ്പിക്കുന്ന വാണിജ്യ പരസ്യങ്ങള്‍, ഡീപ്ഫേക്ക് ഉപയോഗിച്ചുള്ള കൃത്രിമങ്ങള്‍, ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലെ വാങ്ങലുകളിലും വില്‍ക്കുന്നതിലുമുള്ള അപകടങ്ങള്‍ എന്നിവയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള വഞ്ചനാപരമായ രീതികള്‍. വ്യാജ ലിങ്കുകള്‍ അയച്ച് ബാങ്ക് കാർഡ് വിവരങ്ങള്‍ മോഷ്ടിക്കല്‍, ഇമെയില്‍, എസ്‌എംഎസ് വഴി ഫിഷിംഗ് ആക്രമണങ്ങള്‍ നടത്തല്‍, വലിയ വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളിലൂടെയുള്ള തട്ടിപ്പ്, ക്രിപ്റ്റോകറൻസി മാർക്കറ്റുകളിലെ കൃത്രിമത്വം എന്നിവയും ഈ കാമ്ബയിനിലൂടെ എടുത്തു കാണിക്കും.
സാമ്ബത്തിക തട്ടിപ്പ് ഇപ്പോള്‍ പരമ്ബരാഗത രീതിയിലല്ലെന്നും, അത് വളരെ സങ്കീർണ്ണവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാൻ കഴിവുള്ളതുമായി മാറിയിരിക്കുന്നു എന്നും ദുബൈയിലെ ഇക്കണോമിക് സെക്യൂരിറ്റി സെന്റർ സിഇഒ ഫൈസല്‍ ബിൻ സുലൈത്തിൻ പറഞ്ഞു. ഈ പോരാട്ടത്തില്‍ തങ്ങളുടെ കേന്ദ്രം മുൻനിരയില്‍ ഉണ്ടാകുമെന്നും, ഓരോ പൗരനും താമസക്കാരനും ബിസിനസ് സ്ഥാപനത്തിനും ആവശ്യമായ അറിവ് നല്‍കി സമൂഹത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. സാമ്ബത്തിക സംരക്ഷണം എന്നത് ഒരു ദേശീയ ഉത്തരവാദിത്തമാണെന്നും, സമൂഹമെന്ന നിലയില്‍ അവബോധവും ഐക്യവും അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാമ്ബയിനിലൂടെ, സമൂഹത്തിന്റെ പിന്തുണയോടെ സുരക്ഷിതവും ഭാവിക്ക് അനുയോജ്യമായതുമായ ഒരു സാമ്ബത്തിക കേന്ദ്രമെന്ന ദുബൈയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കാനാണ് അധികതർ ശ്രമിക്കുന്നത്. #StayAware, #TogetherWeProtectOurEconomy എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ഈ അവബോധ സന്ദേശങ്ങള്‍ പങ്കുവെച്ച് എല്ലാവരും കാമ്ബയിനില്‍ പങ്കുചേരണമെന്ന് ഇ.എസ്.സി.ഡി അഭ്യർത്ഥിച്ചു.
