അന്താരാഷ്ട്ര അറബിക് ശില്പശാലക്ക് ചൊവ്വാഴ്ച തുഞ്ചൻ കോളേജിൽ തുടക്കമാകും

തിരൂർ : അന്താരാഷ്ട്ര അറബിക് ദിനാചാരണത്തിന്റെ ഭാഗമായി തുഞ്ചൻ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് അറബിക് ഗവേഷണ വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്പശാല നാള തുടങ്ങും. “അറബിക് ക്ലാസ് മുറികളിലെ നിർമ്മിത ബുദ്ധി” എന്ന ശീർഷകത്തിൽ നടക്കുന്ന ശില്പശാല അഡ്വ. എൻ. ശംസുദ്ധീൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ഇന്തോനേഷ്യയിലെ അൽ വാഫി യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. അബു അൽ-ഖാസിം മുഹമ്മദ് സുലൈമാൻ മുഖ്യഥിതിയായി പങ്കെടുക്കും. രണ്ടു ദിവസങ്ങളിലായി കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന ശില്പശാലക്ക് നിലമ്പൂർ അമൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് കൊമേഴ്സ് വിഭാഗം മേധാവി ഡോ.അബ്ബാസ് വട്ടോളി കെ. മദീനത്തുൽ ഉലൂം അറബിക് കോളേജ് അറബിക് ഭാഷാ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. മുഹമ്മദ് അമാൻ,
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ട്രെയിനർഷമീൽ അൽ വാഫി എന്നിവർ നേതൃത്വം നൽകും. കേരള ത്തിനകത്തും പുറത്തുമുള്ള യൂണിവേഴ്സിറ്റി – കോളേജ് തലങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട അധ്യാപകർ ശ്രോതാക്കളായി പങ്കെടുക്കും. 18 ന് രാവിലെ 10 മണിക്ക് അറബിക് ഗവേഷണ വിഭാഗത്തിലെ മികച്ച പ്രതിഭകൾക്ക് എൻഡോമെന്റുകൾ നൽകി തിരൂർ എം എൽ എ കുറുക്കോളി മൊയ്‌തീൻ ആദരിക്കും.

