Fincat

‘പോറ്റിയെ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ…’: തിരഞ്ഞെടുപ്പിൽ വൈറലായ പാട്ടെത്തിയത് ഖത്തറിൽ നിന്ന്

തദ്ദേശ തിരഞ്ഞെടുപ്പിൽ ഹിറ്റായ യു.ഡി.എഫിന്റെ പ്രചാരണ ഗാനം എഴുതിയത് ആരെന്നറിയാൻ പലർക്കും വലിയ ആകാംക്ഷയായിരുന്നു. പി.സി വിഷ്ണുനാഥ്‌ പാട്ടിലെ വരികൾ പാടിയതോടെ പാട്ട് സമൂഹ മാധ്യമങ്ങളിലും വൈറലായി. പാട്ട് എഴുതിയത് ആരാണെന്നോ പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നോ അറിയില്ലെന്നായിരുന്നു അദേഹം പറഞ്ഞത്. എന്നാൽ തിരഞ്ഞെടുപ്പ് കാലത്തും തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും നാടാകെ ഉയർന്നുകേട്ട ഈ ഗാനത്തിന്റെ രചയിതാവ് ഖത്തറിലെ പ്രവാസി എഴുത്തുകാരനായ ജി.പി കുഞ്ഞബ്ദുല്ലയാണ് എന്നറിഞ്ഞതോടെ പ്രവാസ ലോകത്തും പാട്ട് തരംഗമായി.

1 st paragraph

ബിസിനസ് സംരംഭവുമായി നാല് പതിറ്റാണ്ടായി ഖത്തർ പ്രവാസിയായ അദ്ദേഹം കോഴിക്കോട് നാദാപുരം സ്വദേശിയാണ്. 600ഓളം പാട്ടുകൾ എഴുതിയ അദ്ദേഹം തന്റെ 120ഓളം മാപ്പിളപാട്ടുകളുടെ സമാഹാരമായ ‘വർണചരിത്രം എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ വരികൾ, നാട്ടിലെ സുഹൃത്തായ ഹനീഫ മുടിക്കോട്ടിന് അയച്ചു നൽകുകയായിരുന്നു. ഡാനിഷ് ആണ് ആദ്യം മ്യൂസിക് ചെയ്തിരുന്നത്. തുടർന്ന് സി.എം.എസ് മീഡിയയുടെ ഉടമയായ സുബൈർ പന്തല്ലൂരുമായി ബന്ധപ്പെട്ട് പാരഡി ഗാനം പുറത്തിറക്കുകയായിരുന്നു. നാസർ കൂട്ടിലങ്ങാടിയാണ് ഡബ് ചെയ്തത്.

ഓർമയിലുണ്ടായിരുന്ന അയ്യപ്പ ഭക്തി ഗാനത്തിന്റെ ഈണത്തിലാണ് പാട്ട് എഴുതിയതെന്ന് ജി.പി. കുഞ്ഞബ്ദുല്ല പറഞ്ഞു. ജീപി ചാലപ്പുറം എന്ന പേരിൽ 1996 മുതൽ അദ്ദേഹം തിരഞ്ഞെടുപ്പു ഗാനങ്ങളും രാഷ്ട്രീയ ഗാനങ്ങളും എഴുതാറുണ്ട്. ഖത്തർ കെ എം സി സി 2019 ൽ മരുഭൂമിയിലെ കുഞ്ഞബ്ദുല്ല എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ച്‌ ആദരിച്ചിട്ടുണ്ട്. കോഴിക്കോട് നാദാപുരം ചാലാപ്പുറം സ്വദേശിയാണ്.

 

2nd paragraph