Fincat

2020ൽ 61 വോട്ടിന് തോൽപ്പിച്ച അതേ സ്ഥാനാര്‍ത്ഥിയെ ഇത്തവണ വീഴ്ത്തി, ‘ഈ പ്രതികാരം മാസ് എന്ന് നാട്ടുകാര്‍, ഇരട്ടി മധുരമായി ഭാര്യയും ജയിച്ചു

മലപ്പുറം: ആദ്യമായി യുഡിഎഫ് ഭരണം നേടിയ പെരിന്തല്‍മണ്ണ നഗരസഭയില്‍ കൗണ്‍സിലര്‍മാരായി ദമ്പതിമാരായ നിഷയും സുബൈറും. ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗമായ പച്ചീരി സുബൈര്‍ വാര്‍ഡ് 14 കുട്ടിപ്പാറയില്‍ നിന്നാണ് വിജയിച്ചത്. സിപിഎം ഏരിയ കമ്മിറ്റി അംഗം കെ ഉണ്ണികൃഷ്ണന്‍ മാസ്റ്ററെയാണ് പരാജയപ്പെടുത്തിയത്. 2020ലും സുബൈര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. അന്നത്തെ 14-ാം വാര്‍ഡായ പാതായ്ക്കര സ്‌കൂള്‍പടിയില്‍ 61 വോട്ടിന്റെ വ്യത്യാസത്തില്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്ററോടാണ് സുബൈര്‍ പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്ന് മൂന്നാമതായിരുന്നു. ഇക്കുറിയും എതിരാളിയായി എത്തിയ ഉണ്ണികൃഷ്ണന്‍ മാസ്റ്ററെ ഏഴു വോട്ടിന് പരാജയപ്പെടുത്തിയത് അന്നത്തെ തോല്‍വിയുടെ മധുര പ്രതികാരമായി.

1 st paragraph

സിപിഎ മ്മിനെ ഏറെക്കാലമായി തുണക്കുന്ന വാര്‍ഡാണ് കുട്ടിപ്പാറ. ലീഗിന് അനുവദിച്ച സീറ്റില്‍ യു ഡി എഫ് സ്വതന്ത്രനായാണ് സുബൈര്‍ ഇക്കുറി മത്സരിച്ചത്. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ 2020 മുതല്‍ നഗരസഭയില്‍ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. എല്‍ഡിഎഫ് ഭരണം നേടിയാല്‍ ഉപാധ്യക്ഷനാവേണ്ടിയിരുന്ന യാളാണ് സി പി എം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഇദ്ദേഹം. മൂന്നു തവണ പെരിന്തല്‍മണ്ണ നഗരസഭയിലേക്ക് മത്സരിച്ച് വിജയിച്ചയാളാണ് കോണ്‍ഗ്രസിലെ നിഷ. തോട്ടക്കര വാ ര്‍ഡ് 34 ല്‍ 108 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിഷ വിജയിച്ചത്. സിപിഎമ്മിലെ ഷൈനിയെയാണ് പരാജയപ്പെടുത്തിയത്.