തുഞ്ചൻ കോളേജിൽ അന്താരാഷ്ട്ര അറബിക് ശില്പശാലക്ക് തുടക്കമായി

തിരൂർ : അന്താരാഷ്ട്ര അറബിക് ദിനാചാരണത്തിന്റെ ഭാഗമായി തുഞ്ചൻ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് അറബിക് ഗവേഷണ വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്പശാല തുടങ്ങി. “അറബിക് ക്ലാസ് മുറികളിലെ നിർമ്മിത ബുദ്ധി
” എന്ന ശീർഷകത്തിൽ നടക്കുന്ന ശില്പശാല അഡ്വ. എൻ. ശംസുദ്ധീൻ എം എൽ എ ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. രജീഷ് കുമാർ അധ്യക്ഷനായി. ഇന്തോനേഷ്യയിലെ അൽ വാഫി യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. അബു അൽ-ഖാസിം മുഹമ്മദ് സുലൈമാൻ മുഖ്യഥിതിയായി പങ്കെടുത്തു. കോളേജ് സെമിനാർ ഹാളിൽ നടന്ന ശില്പശാലക്ക് നിലമ്പൂർ അമൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് കൊമേഴ്സ് വിഭാഗം മേധാവി ഡോ.അബ്ബാസ് വട്ടോളി നേതൃത്വം നൽകി. ചടങ്ങിൽ അറബിക് വിഭാഗം മേധവി ഡോ. ജാഫർ സാദിക് പിപി, ഡോ. അബ്ദുൽ ഗഫൂർ ഹുദവി, ഡോ. ഹിലാൽ കെ എം, ഡോ. അബ്ദുൽ ജലീൽ ടി, ഡോ. അബ്ദുൽ ഹമീദ് പി കെ, ഡോ. സിദ്ദീഖ് എം പി, നസ് റുള്ള ഹുദവി എന്നിവർ സംസാരിച്ചു . ഇന്ന് മദീനത്തുൽ ഉലൂം അറബിക് കോളേജ് അറബിക് ഭാഷാ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. മുഹമ്മദ് അമാൻ,
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ട്രെയിനർഷമീൽ അൽ വാഫി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. കേരള ത്തിനകത്തും പുറത്തുമുള്ള യൂണിവേഴ്സിറ്റി – കോളേജ് തലങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട അധ്യാപകരും ഗവേഷകരും ശ്രോതാക്കളായി പങ്കെടുത്തു.18 ന് രാവിലെ 10 മണിക്ക് അറബിക് ഗവേഷണ വിഭാഗത്തിലെ മികച്ച പ്രതിഭകൾക്ക് എൻഡോമെന്റുകൾ നൽകി തിരൂർ എം എൽ എ കുറുക്കോളി മൊയ്‌ദീൻ ആദരിക്കും

