കേന്ദ്ര ഫണ്ടുകൾ കൊണ്ടുവരുന്നതിനു മുൻഗണന, ഹോൾസെയിൽ മത്സ്യ മാർക്കറ്റ് പൂങ്ങോട്ടുകുളത്തേക്ക് മാറ്റും – നിയുക്ത ചെയർമാൻ ഇബ്രാഹിം ഹാജി

തിരൂർ : തിരൂർ മുൻസിപ്പൽ ചെയർമാനായി കെ . ഇബ്രാഹിം ഹാജിയെ മുസ്ലിം ലീഗ് തിരൂർ മുനിസിപ്പൽ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ ഇബ്രാഹിം ഹാജിയുടെ പേര് പ്രഖ്യാപിച്ചിരുന്നു. പാർലമെൻററി പാർട്ടിയുടെ ഉപ നേതാവായി ടി .സി .സുബൈർ മാഷ്, സെക്രട്ടറിയായി കെ .കെ. റിയാസ്, വിപ്പായി എൻ .കെ. ഷഹീദ് എന്നിവരെയും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുതായി അധികാരത്തിൽ വരുന്ന മുൻസിപ്പൽ ഭരണസമിതി തിരൂർ ബസ്റ്റാൻഡ് നവീകരണം, ടൗൺഹാൾ നവീകരണം, ഹോൾസെയിൽ മീൻ മാർക്കറ്റ് പൂങ്ങോട്ടുകുളത്തെ മുൻസിപ്പൽ സ്ഥലത്തേക്ക് മാറ്റൽ, മാറ്റൽ തിരൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണൽ , മുൻസിപ്പൽ ഓഫീസിന് അനക്സ് പണിയൽ, എന്നിങ്ങനെയുള്ള കാര്യങ്ങൾക്കായിരിക്കും മുൻഗണന നൽകുക എന്ന് ഇബ്രാഹിം ഹാജി പറഞ്ഞു.
മലപ്പുറം മുനിസിപ്പാലിറ്റി വലിയ വലിയ പദ്ധതികൾ നടപ്പിലാക്കിയത് കേന്ദ്രഫണ്ട് ഉപയോഗിച്ചാണ്. ആ രൂപത്തിൽ കേന്ദ്രഫണ്ട് ലഭ്യമാക്കുന്ന വിപുല വിപുലമായ പദ്ധതികൾ ആവിഷ്കരിച്ച് കേന്ദ്രത്തിന് സമർപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുമെന്നും ഇബ്രാഹിം ഹാജി കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി പി .വി .അബ്ദുസമദ് അഡ്വ.നസീർ അഹമ്മദ്, കെ പി ഹു സൈൻ, എ. കെ. സെയ്താലിക്കുട്ടി, സി ജൗഹർ, അബ്ദുറഹിമാൻ എന്ന ബാവ മുസ്തഫ തിരൂർ കെ നൗഷാദ് മുഹമ്മദ് ഷാഫി,
വി.പി സൈതലവി ഹാജി,കെ നൗഷാദ് എന്ന കുഞ്ഞിപ്പ , സി ജൗഹർ , യൂസഫ് പൂഴിത്തറ, മൊയ്തുഷ എം പി, എൻ കെ റഫീഖ്, ടി ഇ ഫിറോസ്, കെ ശാഫി ഹാജി, കെ മുസ്തഫഅസ്ക്കർ പൂക്കയിൽ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
