Fincat

കനത്ത പുകമഞ്ഞ്; ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നാല് പേർ‌ മരിച്ചു

കനത്ത പുകമഞ്ഞിൽ ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 25 പേർക്ക് പരുക്ക്. നിരവധി വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. പുകമഞ്ഞ് കാരണം കാഴ്ച പരിധി കുറഞ്ഞും തൊട്ടുമുന്നില്‍ പോകുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതുമാണ് അപകടം സംഭവിച്ചത്. ഡൽഹിയിലെ വായുഗുണ നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ തുടരുന്നു.

1 st paragraph

നാല് ബസുകളും നിരവധി കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ബസുകള്‍ക്ക് തീപിടിച്ചു. ഇതാണ് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത്. 25 ഓളം പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം മുംബൈ-ഡൽഹി എക്സ്പ്രസ് പാതയിൽ അപകടം ഉണ്ടാവുകയും നാല് പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.