Fincat

‘യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉടൻ സാധ്യമായേക്കും’; ഡോണൾഡ് ട്രംപ്

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉടൻ സാധ്യമായേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ നേതാക്കളുമായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായും സംസാരിച്ചശേഷമാണ് ട്രംപിന്റെ പ്രതികരണം.

1 st paragraph

“പ്രസിഡന്റ് സെലെൻസ്‌കിയുമായി ഞാൻ ദീർഘനേരം സംസാരിച്ചു. കൂടാതെ, ജർമ്മനി, ഇറ്റലി, നാറ്റോ, ഫിൻലാൻഡ്, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, പോളണ്ട്, നോർവേ, ഡെൻമാർക്ക്, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളുടെ തലവന്മാരുമായും ഞാൻ സംസാരിച്ചു.വളരെ നീണ്ട ചർച്ചകൾ നടത്തി” ട്രംപ് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നേരിട്ട് സംസാരിച്ചതായും യുദ്ധം അവസാനിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞതായി ട്രംപ് കൂട്ടിച്ചേർത്തു.

ബെർലിനിൽ സെലൻസ്‌കിയും ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ രാജ്യങ്ങളുടെ നേതാക്കളുമായും നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായും രണ്ടു ദിവസങ്ങളിലായി ചർച്ചകൾ നടന്നിരുന്നു. യുക്രെയ്‌ന് സുരക്ഷാ ഗ്യാരണ്ടി നൽകാൻ തയാറാണെന്നും അമേരിക്കയുടെ പിന്തുണയോടെയുള്ള യൂറോപ്യൻ നേതൃത്വത്തിലുള്ള ബഹുരാഷ്ട്ര സേന യുക്രെയ്‌നിൽ വിന്യസിപ്പിക്കുമെന്നും ചർച്ചകൾക്കുശേഷം യൂറോപ്യൻ നേതാക്കൾ വ്യക്തമാക്കിയിരുന്നു.

 

2nd paragraph