Fincat

‘കേരള’യിലും കീഴടങ്ങൽ; കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ മാറ്റി

കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ സ്ഥലം മാറ്റി . ശാസ്താംകോട്ട DB കോളജിലേക്കാണ് തിരികെ നിയമിച്ചിരിക്കുന്നത്. അനിൽകുമാറിന്റെ അഭ്യർത്ഥന പ്രകാരമാണ് മാറ്റമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസമായി സസ്പെൻഷനിൽ തുടരുന്നതിനിടയിലാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവ്. മോഹനൻ കുന്നുമ്മൽ ആണ് അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തത്.

1 st paragraph

അതേസമയം, രജിസ്ട്രാർ ആയി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും മാതൃ വകുപ്പിലേക്ക് മടങ്ങിപ്പോകണമെന്നും അനിൽകുമാർ താൽപ്പര്യം അറിയിച്ചെന്നും ഇതേ തുടർന്നാണ് മാറ്റം എന്നുമാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്.