Fincat

വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഷോക്കേറ്റു; കെഎസ്‌ഇബി താല്‍കാലിക ജീവനക്കാരന് ദാരുണാന്ത്യം


പത്തനംതിട്ട: കെഎസ്‌ഇബി താല്‍കാലിക ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കലഞ്ഞൂര്‍ സ്വദേശി സുബീഷാണ് മരിച്ചത്. കോന്നി മുരിങ്ങമംഗലത്ത് വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയില്‍ ഷോക്കേല്‍ക്കുകയായിരുന്നു.വൈദ്യുതി പോസ്റ്റുകള്‍ ക്രെയിന്‍ ഉപയോഗിച്ച്‌ മാറ്റുകയായിരുന്നു. ഉടന്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.