Fincat

29 വയസ്സ്, അണ്‍ ക്യാപഡ്; എന്നിട്ടും DC നല്‍കിയത് 8.4 കോടി ; ആരാണ് ആഖിബ് നബി?


ഐപി എല്‍ 2026 ന് മുന്നോടിയായി നടന്ന മിനി താരലേലത്തില്‍ എല്ലാവരെയും ഞെട്ടിച്ച നീക്കമായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആഖിബ് നബി ദറിനെ സ്വന്തമാക്കാനുള്ള നീക്കം.8.4 കോടി രൂപയ്ക്കാണ് ഡല്‍ഹി ആഖിബിനെ വാങ്ങിയത്.
അടിസ്ഥാന വില 30 ലക്ഷം രൂപയാണ് ആഖിബിന് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇതിന്റെ 28 മടങ്ങ് ഉയര്‍ന്ന വിലയ്ക്കാണ് അദ്ദേഹം വിറ്റുപോയത്. 29കാരനായ ഇദ്ദേഹം ആദ്യമായാണ് ഐപിഎല്‍ കരാര്‍ നേടുന്നത്. ജമ്മു കശ്മിരിലെ ബാരമുള്ളയില്‍ നിന്നുള്ള പേസ് ബൗളിങ് ഓള്‍റൗണ്ടറാണ്.

ജമ്മു കശ്മിരിനായി ഇതുവരെ 36 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും 29 ഏകദിന മല്‍സരങ്ങളും 34 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസില്‍ 125 വിക്കറ്റുകളും ലിസ്റ്റ് യില്‍ 42 വിക്കറ്റുകളും ടി20യില്‍ 28 വിക്കറ്റുകളും നേടി.
2024-25 രഞ്ജി ട്രോഫി സീസണില്‍ 44 വിക്കറ്റുകള്‍ വീഴ്ത്തി. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്. 2025 ലെ ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിനെതിരെ നാല് പന്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കളിക്കാരനെന്ന റെക്കോർഡിട്ടു.

1 st paragraph

2025 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആഖിബ് മികച്ച പ്രകടനം കാഴ്ചവച്ചു. ഏഴ് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ വീഴ്ത്തി. ഒരു തവണ നാല് വിക്കറ്റ് നേട്ടവും കൈവരിച്ചു.