‘വിവാഹം സ്വന്തം ചെലവിൽ, മീഡിയയൊക്കെ വരാൻ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല’: കല്യാണത്തെ കുറിച്ച് ഇച്ചാപ്പി

സോഷ്യൽ മീഡിയയിൽ സജീവമായ പലർക്കും സുപരിചിതമായ മുഖമായിരിക്കും ‘ഇച്ചാപ്പി’ എന്ന ശ്രീലക്ഷ്മിയുടേത്. ഷീറ്റ് കൊണ്ട് മറച്ച ചെറിയ വീട്ടിൽ നിന്നും കണ്ടന്റുകൾ സൃഷ്ടിച്ചു തുടങ്ങിയ ഇച്ചാപ്പി, പിന്നീട് 19-ാം വയസിൽ സ്വന്തം അധ്വാനം കൊണ്ട് വീടു വെച്ച കഥയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജീവിതപങ്കാളിയാകാൻ പോകുന്ന സൗരവിനെ ഇച്ചാപ്പി ഔദ്യോഗികമായി പരിചയപ്പെടുത്തിയും മലയാളികൾ ഏറ്റെടുത്തു. ഉടനെ വിവാഹം ഉണ്ടാകുമെന്നും ഇച്ചാപ്പി അറിയിച്ചിരുന്നു. പേളി മാണിയാണ് ഇച്ചാപ്പിയുടെ വിവാഹസാരി സെലക്ട് ചെയ്തത്.

