സയ്യിദ് മുഷ്താഖ് അലി ഫൈനല്‍; 45 പന്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി ഇഷാൻ കിഷൻ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി ഇഷാൻ കിഷൻ. ഫൈനലില്‍ ജാർഖണ്ഡിന് വേണ്ടി ഹരിയാനയ്‌ക്കെതിരെ വെറും 45 പന്തിലാണ് താരം മൂന്നക്കം തൊട്ടത്.10 സിക്സറുകളും ആറ് ഫോറുകളും കിഷന്റെ ബാറ്റിങ്ങില്‍ നിന്ന് പിറന്നു. 49 പന്തില്‍ 101 റണ്‍സ് നേടി ക്യാപ്റ്റൻ കൂടിയായ ഇഷാൻ പുറത്തായി.
ഓപ്പണറായ കുമാർ കുശാഗ്രയും തിളങ്ങി. 38 പന്തില്‍ 81 റണ്‍സുമായി താരം പുറത്തായി. അഞ്ചു സിക്സറുകളൂം എട്ട് ഫോറുകളുംകുശാഗ്ര നേടിയിട്ടുണ്ട്. മത്സരത്തില്‍ ജാർഖണ്ഡ് 15 ഓവർ പിന്നിടുമ്ബോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി.
നേരത്തെ ടോസ് നേടി ഹരിയാന ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിലാണ് ഫൈനല്‍ പോര് നടക്കുന്നത്.

