Fincat

കേന്ദ്ര നിര്‍ദേശം, സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റി; ചരിത്രത്തിലാദ്യമായുള്ള കേന്ദ്ര ഇടപെടല്‍


ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ച്‌ കേന്ദ്രസര്‍ക്കാര്‍. പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് പരിപാടി മാറ്റിവയ്ക്കാന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം നിര്‍ദ്ദേശിച്ചു.കാരണം വ്യക്തമാക്കാതെയാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം നിശ്ചയിച്ചിരുന്നത്.

എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതിന് ശേഷം വളരെ പെട്ടെന്ന് പ്രഖ്യാപനം മാറ്റിവയ്ക്കുന്നതായി അക്കാദമി അധികൃതര്‍ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ് പ്രഖ്യാപനം മാറ്റിയതെന്ന വിവരം പുറത്ത് വന്നത്. ചരിത്രത്തില്‍ ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇടപെടുന്നത്. അവാര്‍ഡ് പട്ടിക എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗീകരിച്ച്‌ പ്രഖ്യാപനത്തിന് തയ്യാറാക്കിയിരുന്നു.

1 st paragraph

കേന്ദ്രസര്‍ക്കാര്‍ ഇടപെടലില്‍ പ്രതിഷേധിച്ച്‌ അക്കാദമി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അവാര്‍ഡ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തില്‍ നിന്ന് എന്‍ പ്രഭാകരന്റെ മായമനുഷ്യര്‍ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. പ്രഖ്യാപനം മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ച്‌ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഉത്തരവ് നല്‍കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് എക്‌സിക്യൂട്ടീവ് അംഗം കെ പി രാമനുണ്ണി പ്രതികരിച്ചു.

നിരവധി എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് കടുത്ത പ്രതിഷേധം അറിയിച്ച്‌ രംഗത്തെത്തിയത്. അവാര്‍ഡ് സംബന്ധിച്ച വിവരങ്ങളും അംഗങ്ങള്‍ പുറത്തുവിട്ടു. എത്രയും വേഗം പ്രഖ്യാപനം നടത്താനുള്ള നീക്കത്തിലാണ് അക്കാദമി. കേന്ദ്രസര്‍ക്കാരിന്റെ അനാവശ്യ ഇടപെടലില്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സാഹിത്യ സംഘടനകള്‍ അറിയിച്ചു.

2nd paragraph