Fincat

‘മുഖത്ത് ആസിഡ് ഒഴിക്കും’; ദിലീപിനെതിരെ സംസാരിച്ചതിന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി

ദിലീപിനെതിരെ സംസാരിച്ചതിന് ഭീഷണിയെന്ന് ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുഖത്ത് ആസിഡ് ഒഴിക്കും എന്നാണ് ഭീഷണി. വിദേശത്ത് നിന്നടക്കം കോളുകൾ വന്നുവെന്നും അവർ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ഫോൺ നമ്പർ ഉൾപ്പെടെ ഭാഗ്യലക്ഷ്മി പോസ്റ്റ് ചെയ്‌തത്‌.

1 st paragraph

കമെന്റ്കളിൽ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങൾ ആരും മറുപടി പറയില്ല. അത്‌ നിങ്ങൾ അർഹിക്കുന്നുമില്ല. ഞങ്ങൾ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷൻ കൊടുക്കാൻ വേണ്ടിയല്ല. എന്റെ മറുപടിയിൽ കൂടി അങ്ങനെ വൈറൽ ആവണ്ട ഏട്ടന്റെ അനിയന്മാരെന്നാണ് ഭാഗ്യലക്ഷ്മിയുടെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ്.

ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ്

2nd paragraph

ഇവൻ, തന്റെടമില്ലാത്തവൻ,
എന്നെ ഭീഷണിപ്പെടുത്താൻ വിളിക്കുന്നു🤣🤣🤣 ഏട്ടന്റെ അനിയൻ, പൾസർ സുനിടെ സ്വന്തം ഏട്ടൻ.. എല്ലാവരും കണ്ടോളു ഇവന്റെ നമ്പർ

ചില വീഡിയോ സ്, കമെന്റ് ഒക്കെ കണ്ടിട്ട്
ചേച്ചി ഇതിനൊരു മറുപടി കൊടുക്കു എന്ന് പലരും ആവശ്യപ്പെടുന്നുണ്ട്.
വീഡിയോ യിൽ കൂടെയും
കമെന്റ് കളിൽ കൂടെയും ആരൊക്കെ തെറി വിളിച്ചാലും അതിനൊന്നും ഞങ്ങൾ ആരും മറുപടി പറയില്ല. അത്‌ നിങ്ങൾ അർഹിക്കുന്നുമില്ല.
ഞങ്ങൾ പോരാടുന്നത് നീതിക്ക് വേണ്ടിയാണ്, അല്ലാതെ കൊട്ടേഷൻ കൊടുക്കാൻ വേണ്ടിയല്ല. എന്റെ മറുപടിയിൽ കൂടി അങ്ങനെ വൈറൽ ആവണ്ട ഏട്ടന്റെ അനിയന്മാർ.

ഭാഗ്യലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ച മറ്റൊരു പോസ്റ്റ്

ഭാവനയുടെ പുതിയ സിനിമയുടെ poster ഇട്ടിട്ട്
ഭാവനയുടെ സിനിമ കാണാൻ ആരൊക്കെ പോകും എന്നൊരു പോസ്റ്റ്‌ കണ്ടു. അതിൽകൂടി reach ഉണ്ടാക്കാൻ ഒരു ശ്രമം. ഇങ്ങനെയും ചിലർ.😏
ഒരു കാര്യം നിങ്ങൾ മനസിലാക്കണം
ഇവിടെ അവളോടൊപ്പം നിൽക്കുന്നവർ അവളൊരു നടി ആയതുകൊണ്ടല്ല ഒപ്പം നിൽക്കുന്നത്. ഒരു സ്ത്രീ ആയതുകൊണ്ടാണ്. അവൾക്ക് സംഭവിച്ചത് പോലെ മറ്റൊരു പെൺകുട്ടിക്കും എവിടെയും സംഭവിക്കാതിരിക്കാനാണ്.
ഈ 8 വർഷത്തിൽ അവളുടെ ചില സിനിമകളും ഇറങ്ങിയിരുന്നു. യാതൊരു PR wark ഉം ഇല്ലാതെ fans ന്റെ ആദരവില്ലാതെ..
അവർ എല്ലാവരും കൂടി ശ്രമിച്ചിച്ചിട്ടും, എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താൻ പറ്റിയില്ലല്ലോ? 😏.. എടോ അവൾക്ക് PR work ഇല്ല, fans ഇല്ല,കാരണം

അവളൊരു സാധാരണ പെൺകുട്ടിയാണ്.എങ്കിലും അവൾ പോരാടും അവൾ പോരാടുന്നത് നിങ്ങളുടെ കൂടി പെങ്ങൾക്ക് വേണ്ടിയാണ്. അവളുടെ പോരാട്ടം ഒരു കരുത്താണ്. ഈ നാട്ടിലെ സ്ത്രീകൾക്ക്, പെൺ മക്കളുടെ അച്ഛന്മാർക്ക് സഹോദരന്മാർക്ക് അത്‌ ആദ്യം മനസിലാക്കുക..

എന്നും എന്നും അവളോടൊപ്പം#.🤝

ഇനി ഇതിന് താഴെ വന്ന്
തെറി വിളിക്കുന്നവരോട്. നിങ്ങളുടെ
വീട്ടിലെ അമ്മയും പെങ്ങളും അവളോടൊപ്പം തന്നെയാണ്.
“അവളെയും അവളോടൊപ്പം നിൽക്കുന്നവരെയും തെറി വിളിക്കുന്നവരുടെ ഒക്കെ ഉള്ളിൽ ഒരു കൊട്ടേഷൻ മനുഷ്യൻ ഉണ്ട് പൾസർ സുനിയും കൂട്ടാളികളും ഉണ്ട് “
എന്ന് സ്വയം തിരിച്ചറിയുക.