Fincat

വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു


മലപ്പുറം: മങ്കടയില്‍ വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. മങ്കട ഗവണ്‍മെന്റ് ഹൈസ്കൂളിലെ വിദ്യാർഥിയും വേരും പുലാക്കല്‍ ഇബ്രാഹിമിന്റെ മകനുമായ റിയാൻ (15) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. വൈദ്യുതി പോസ്റ്റിലെ ഫ്യൂസില്‍ അബദ്ധത്തില്‍ പിടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാന്റെ അപ്രതീക്ഷിത വിയോഗം നാടിനെയും വിദ്യാലയത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

സമാനമായ മറ്റൊരു ദാരുണ സംഭവം കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും റിപ്പോർട്ട് ചെയ്തിരുന്നു. കോന്നി മുരിങ്ങമംഗലത്ത് കെഎസ്‌ഇബി ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് താല്‍ക്കാലിക ജീവനക്കാരനായ സുബീഷ് (35) ആണ് മരിച്ചത്. റോഡ് വികസനത്തിന്റെ ഭാഗമായി വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം.

1 st paragraph

പത്തനംതിട്ടയിലെ സംഭവത്തില്‍ കെഎസ്‌ഇബിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായോ എന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സുബീഷ് ജോലി ചെയ്തിരുന്ന സമയത്ത് സബ്സ്റ്റേഷനില്‍ നിന്ന് വൈദ്യുതി ഓഫ് ചെയ്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അധികൃതർ പരിശോധിച്ചുവരികയാണ്. പണിക്കിടയില്‍ ലൈൻ ഓഫ് ചെയ്യുന്നതിലെ പാകപ്പിഴയാണ് സുബീഷിന്റെ മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നു.