Fincat

പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവം; SHO പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും

എറണാകുളംനോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ അതിക്രൂരമായി മർദിച്ച SHO പ്രതാപ ചന്ദ്രനെതിരെയുള്ള വകുപ്പ്തല അന്വേഷണത്തിൽ ഇന്ന് തീരുമാനം. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ സിഐ ആയിരിക്കുമ്പോൾ ഗർഭിണിയായ യുവതിയുടെ മുഖത്തടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതാപചന്ദ്രനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

1 st paragraph

പ്രതാപ ചന്ദ്രനെതിരേ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് നടപടി. 2024 ജൂണ്‍ 20നായിരുന്നു സംഭവം. ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു ഗർഭിണിയായ ഷൈമോളിനെ സി ഐ പ്രതാപചന്ദ്രൻ മർദിച്ചത്. യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ചുതള്ളുകയുമാണ് പ്രതാപചന്ദ്രൻ ചെയ്തത്. ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സി ഐ മുഖത്തടിച്ചതെന്നാണ് ഷൈമോളിന്റെ പരാതി. യുവതി സ്റ്റേഷനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നായിരുന്നു സംഭവത്തിൽ പൊലീസിന്റെ വാദം. നിലവിൽ അരൂർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയാണ് പ്രതാപചന്ദ്രൻ.