Fincat

‘കല്യാണ മണ്ഡപത്തിൽ വന്നാൽ കാലുവെട്ടുമെന്ന് ബ്ലേഡ് മാഫിയ’; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ, ജീവനൊടുക്കാന്‍ ശ്രമിച്ച് വധു

തിരുവനന്തപുരം വർക്കലയിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹം മുടങ്ങിയതിനെത്തുടർന്ന് വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിശ്രുത വധുവിന്റെ മാതാവ് പണം നല്‍കാനുണ്ടെന്ന് പറഞ്ഞാണ് വരനെ ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തിയത്.

1 st paragraph

പയ്യൻ കല്യാണ മണ്ഡപത്തിൽ വന്നാൽ കാലുവെട്ടുമെന്നും ഇല്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറണമെന്നും സംഘം വരന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. സുനിയെന്ന പലിശക്കാരൻ വധുവിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കുന്ന ദൃശ്യം ഇതിനകം പുറത്തുവന്നു. സംഭവത്തിൽ എട്ട് പേർക്കെതിരെ കല്ലമ്പലം പൊലീസ് കേസെടുത്തു. അധിക പലിശ ആവശ്യപ്പെട്ട് നിരവധി തവണ ഇതേ സംഘം ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് വധുവിന്റെ മാതാവ് പറയുന്നു. ജനുവരി ഒന്നിനായിരുന്നു യുവതിയുടെ കല്യാണം നിശ്ചയിച്ചിരുന്നത്.