മോദിയുടെ ചെവിയിലുണ്ടായിരുന്നത് കമ്മലല്ല; ഒമാൻ സന്ദര്‍ശനത്തിനിടെ വൈറലായ ആ ഉപകരണത്തിന്റെ രഹസ്യം ഇതാ!
മസ്കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഒമാൻ സന്ദർശനത്തിനിടെ സോഷ്യല്‍ മീഡിയയിലുടനീളം ഉയർന്ന ഒരു ചോദ്യമായിരുന്നു അദ്ദേഹത്തിന്റെ വലതു ചെവിയിലെ ആ ചെറിയ ഉപകരണം എന്താണെന്നത്. മങ്ങിയ നിറത്തില്‍ ഒരു കമ്മല്‍ പോലെ തോന്നിച്ച ഈ വസ്തു പ്രധാനമന്ത്രിയുടെ പുതിയ ഫാഷൻ സ്റ്റൈല്‍ ആണോ എന്ന തരത്തില്‍ വലിയ രീതിയിലുള്ള ഊഹാപോഹങ്ങളാണ് പ്രചരിച്ചത്. വസ്ത്രധാരണത്തില്‍ പുതുമകള്‍ കൊണ്ടുവരുന്ന മോദിയുടെ ഈ 'പുതിയ സ്റ്റൈല്‍' നിമിഷങ്ങള്‍ക്കകം വൈറലായെങ്കിലും, യഥാർത്ഥത്തില്‍ അതൊരു ഫാഷൻ ആഭരണമല്ല എന്നതാണ് വാസ്തവം. ഉയർന്ന തലത്തിലുള്ള നയതന്ത്ര ചർച്ചകളില്‍ തത്സമയ വിവർത്തനത്തിനായി (Real-time Translation) ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണമായിരുന്നു അത്. ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അല്‍ സഈദുമായി വിമാനത്താവളത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമ്ബോഴാണ് പ്രധാനമന്ത്രി ഈ ഉപകരണം ധരിച്ചിരുന്നത്. മോദിക്ക് 'ഓർഡർ ഓഫ് ഒമാൻ ബഹുമതി നല്‍കി ഒമാൻ അറബി ഭാഷ സംസാരിക്കുന്ന ഒമാൻ പ്രതിനിധികളുടെ വാക്കുകള്‍ അപ്പപ്പോള്‍ തന്നെ വിവർത്തനം ചെയ്ത് കേള്‍ക്കാൻ ഈ സാങ്കേതികവിദ്യ മോദിയെ സഹായിച്ചു. ഭാഷാപരമായ തടസ്സങ്ങളില്ലാതെ ആശയവിനിമയം കൂടുതല്‍ സുഗമമാക്കാൻ ഇത്തരം നയതന്ത്ര ഇടപെടലുകളില്‍ ഇത്തരം ഉപകരണങ്ങള്‍ സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇന്ത്യ-ഒമാൻ ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കുന്ന നിർണ്ണായകമായ പല കരാറുകളിലും ഈ സന്ദർശന വേളയില്‍ ഒപ്പുവച്ചിരുന്നു. ഇന്ത്യയുടെ 98 ശതമാനം കയറ്റുമതിക്കും ഡ്യൂട്ടി ഫ്രീ ആക്സസ് നല്‍കുന്ന സ്വതന്ത്ര വ്യാപാര കരാർ (FTA) ഇതില്‍ പ്രധാനമാണ്. മടക്കയാത്രയ്ക്ക് മുൻപായി സുല്‍ത്താൻ ഹൈതം ബിൻ താരിക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ' നല്‍കി നരേന്ദ്ര മോദിയെ ആദരിക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണിതെന്ന് പ്രധാനമന്ത്രി പിന്നീട് കുറിച്ചു.
