Fincat

താനാളൂർ ഗ്രാമ പഞ്ചായത്ത് : വിപിഒ അസ്ഗർ പ്രസിഡണ്ട്

താനാളൂർ ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡണ്ടായി ഒന്നാം വാർഡിൽ നിന്നും വിജയിച്ച വിപിഒ അസ്ഗർ സ്ഥാനമേൽക്കും. ഇന്ന് ചേർന്ന പാർലിമെൻ്ററി പാർട്ടി
യോഗത്തിൽ വിപിഒ അസ്ഗറിനെ ലീഡറായി തിരഞ്ഞെടുത്തു. വിദ്യാർത്ഥി രാഷ്ട്രീയത്തിലുടെ പൊതുരംഗത്ത്  വന്ന അസ്ഗർ വിദ്യാർത്ഥി നേതാവ്, ജനപ്രതിനിധി, സഹകാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1991-92 കാലഘട്ടത്തിൽ പിഎസ്എംഒ കോളേജ്
യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു.
കോളേജ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, മാപ്പിളകലാവിഭാഗം ക്യാപ്റ്റൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
2000-2005 കാലഘട്ടങ്ങളിൽ താനാളുർ
ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു.
താനാളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായും
പ്രവർത്തിച്ചിട്ടുണ്ട്.
താനൂർ എസ്.എം.യു.പി
സ്കൂൾ അധ്യാപിക
ബുഷ്റയാണ്
ഭാര്യ. റഷ അസ്ഗർ , ഷാന നൗറീൻ , നിദ മറിയം എന്നിവർ മക്കളാണ്.

1 st paragraph