Fincat

കെഎസ്‌ആര്‍ടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്


കൊല്ലം: നിലമേല്‍ പുതുശേരിയില്‍ നിർത്തിയിട്ടിരുന്ന കെഎസ്‌ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി നാലുപേർക്ക് പരുക്ക്.അമിതവേഗതയിലെത്തിയ കാർ ആംബുലൻസില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

കിടപ്പുരോഗിയുമായി പോവുകയായിരുന്ന ആംബുലൻസിനെ മറികടക്കാൻ ശ്രമിച്ച കാർ ആംബുലൻസില്‍ തട്ടുകയായിരുന്നു. ഇതേത്തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് റോഡരികില്‍ നിർത്തിയിട്ടിരുന്ന കെഎസ്‌ആർടിസി ബസ്സിന്റെ പിന്നിലേക്ക് ഇടിച്ചുകയറി. ആംബുലൻസിലുണ്ടായിരുന്ന രോഗി ഉള്‍പ്പെടെ നാലുപേർക്കാണ് പരുക്കേറ്റത്.
അപകടത്തിന് കാരണമായ കാർ നിർത്താതെ ഓടിച്ചുപോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

1 st paragraph

പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും നിർത്താതെ പോയ കാറിനായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.