Fincat

ശ്വാസകോശരോഗങ്ങള്‍ തമ്മില്‍ നേരിട്ട് ബന്ധമില്ല; വായുമലിനീകരണം ഒരു ഘടകം മാത്രമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം


ന്യൂഡല്‍ഹി: വായുനിലവാര സൂചികയിലെ (AQI) ഉയർന്ന അളവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ നിലവില്‍ മതിയായ തെളിവുകളില്ലെന്ന് കേന്ദ്ര സർക്കാർ.രാജ്യസഭയില്‍ ബിജെപി എംപി ലക്ഷ്മികാന്ത് ബാജ്പേയിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീർത്തി വർധൻ സിങ് ഇക്കാര്യം വ്യക്തമാക്കിയത്.

വായുമലിനീകരണം പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളില്‍ ഒന്ന് മാത്രമാണെന്നും എന്നാല്‍ ഇവ രണ്ടും തമ്മില്‍ നേരിട്ടുള്ള ‘കാര്യകാരണ ബന്ധം’ (Direct causation) തെളിയിക്കുന്ന ആധികാരിക രേഖകള്‍ ലഭ്യമല്ലെന്നും മന്ത്രി അറിയിച്ചു. മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാൻ മെഡിക്കല്‍ ഓഫീസർമാർ, നഴ്സുമാർ, ആശാ വർക്കർമാർ എന്നിവർക്കായി പ്രത്യേക പരിശീലന മൊഡ്യൂളുകള്‍ സർക്കാർ വികസിപ്പിച്ചിട്ടുണ്ട്.

1 st paragraph

ട്രാഫിക് പൊലിസ്, മുൻസിപ്പല്‍ തൊഴിലാളികള്‍ എന്നിങ്ങനെ വായുമലിനീകരണം നേരിട്ട് ബാധിക്കാൻ സാധ്യതയുള്ളവർക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക മുൻഗണന നല്‍കുന്ന പ്രവർത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഡല്‍ഹിയിലെ വായുമലിനീകരണം ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ച്‌ സർക്കാരിന് വ്യക്തമായ ധാരണയുണ്ടെന്നും മറുപടിയില്‍ പറയുന്നു.

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വർദ്ധിച്ചു വരുന്ന പള്‍മണറി ഫൈബ്രോസിസ്, സിഒപിഡി (COPD), ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത കുറയല്‍ തുടങ്ങിയ ഗുരുതര പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ചോദ്യത്തിനാണ് മന്ത്രി ഈ വിശദീകരണം നല്‍കിയത്.

2nd paragraph