Fincat

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച്‌ അപകടം: രണ്ട് യുവാക്കള്‍ മരിച്ചു; മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഓടയില്‍


ആറ്റിങ്ങല്‍: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച്‌ മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. മുദാക്കല്‍ സ്വദേശികളായ അമല്‍ (21), അഖില്‍ (18) എന്നിവരാണ് മരിച്ചത്.ആറ്റിങ്ങലില്‍ ഇന്ന് പുലർച്ചയോടെയാണ് റോഡരികിലെ ഓടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അപകടം നടന്നത് അർദ്ധരാത്രിയോടെ ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാകാം അപകടം നടന്നതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിലുണ്ടായിരുന്ന ഇരുവരും ഓടയിലെ സ്ലാബിനടിയിലേക്ക് തെറിച്ചു വീണു.

1 st paragraph

ശ്രദ്ധയില്‍പ്പെട്ടത് രാവിലെ മൃതദേഹങ്ങള്‍ ഓടയിലെ സ്ലാബിനടിയില്‍ പെട്ടുപോയതിനാല്‍ രാത്രിയില്‍ അപകടവിവരം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ഇന്ന് പുലർച്ചെ പ്രദേശവാസികളാണ് ഓടയില്‍ മൃതദേഹങ്ങള്‍ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.

സംഭവസ്ഥലത്തെത്തിയ ആറ്റിങ്ങല്‍ പൊലിസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

2nd paragraph