മള്‍ബറി സില്‍ക്ക് വസ്ത്രമണിഞ്ഞ് കൂള്‍ ലുക്കിൽ കരീന കപൂർ

ഫാഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ആളാണ് കരീന കപൂര്‍. താരത്തിന്റെ വസ്ത്രധാരണവും,ഫാഷനും ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. കരീനയുടെ സ്‌റ്റൈല്‍ ലളിതമാണെങ്കിലും, അവര്‍ ഓരോ ലുക്കിലും വളരെ ബോള്‍ഡായാണ് പൊതുപരിപാടികള്‍ക്കെത്തുന്നത്. ‘റീക്ലെയിമിംങ് കൂള്‍’ എന്ന ഗോദ്റേജിന്റെ ദി കോണ്‍ഷ്യസ് കളക്ടീവ് പരിപാടിയില്‍, വീണ്ടും അത്തരമൊരു ലുക്കില്‍ അമ്പരപ്പിച്ചിരിക്കുകയാണ് താരം.
പരിപാടിക്കായി, SWGT എന്ന ബ്രാന്‍ഡിന്റെ കൈത്തറി സില്‍ക്ക് വേഷത്തിലാണ് അവർ എത്തിയത്. കൈത്തറി പാരമ്പര്യത്തിലൂന്നിയതാണെങ്കിലും പൂര്‍ണ്ണമായും മോഡേണ്‍ എന്നു തോന്നിക്കുന്ന വസ്ത്രങ്ങളായിരുന്നു കരീനയുടേത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള മള്‍ബറി സില്‍ക്ക്, മധ്യപ്രദേശില്‍ നിന്നുള്ള ചന്ദേരി എന്നിവ ഉപയോഗിച്ചാണ് ഈ വേഷം നിര്‍മ്മിച്ചത്. ഐവറി നിറമായിരുന്ന വസ്ത്രത്തില്‍, നീല ഡിസൈനുകളും കാണാം.

ലളിതമായ ബ്ലൗസിനും പാന്റിനും മുകളില്‍ നീളമുള്ള, മുന്‍ഭാഗം തുറന്ന ജാക്കറ്റാണ് ഉണ്ടായിരുന്നത്. ജാക്കറ്റിന്റെ ഭംഗിയുള്ള നീല പൂക്കളുടെ ആപ്ലിക് വര്‍ക്ക് അതിനെ വേറിട്ടു നിര്‍ത്തി. പൂക്കളുടെ ഡിസൈന്‍ ജാക്കറ്റിലും പാന്റിലും ഒരുപോലെ കാണാമായിരുന്നു. ജാക്കറ്റിന്റെ സ്ലീവുകള്‍ മുകളിലേക്ക് മടക്കിവെച്ചിരുന്നു.
ഉള്ളില്‍, നേരിയ ടെക്‌സ്ചര്‍ ഫിനിഷുള്ള ലളിതമായ ഐവറി ബ്ലൗസാണ് കരീന ധരിച്ചത്. താരത്തിന്റെ ആഭരണങ്ങള്‍ ലളിതമായിരുന്നു. ഒരു ചെറിയ കുരിശ് പെന്‍ഡന്റ് ഉള്ള നേര്‍ത്ത സ്വര്‍ണ്ണ ചെയിന്‍ മാത്രമാണ് ധരിച്ചത്. വലിയ കമ്മലുകളോ മറ്റ് ആക്‌സസറികളോ ഈ വസ്ത്രത്തോടൊപ്പം ആവശ്യമില്ലായിരുന്നു.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് തന്‍വി ചെംബുര്‍ക്കര്‍, ലളിതമായ മേക്കപ്പാണ് ഈ ലുക്കിന് നല്‍കിയത്. കരീനയുടെ ചര്‍മ്മം തിളക്കമുള്ളതായിരുന്നു. നേരിയ ബ്ലഷ്, ഐഷാഡോ,കണ്‍മഷി എന്നിവ ഉപയോഗിച്ചിരിക്കുന്നു. ചുണ്ടുകള്‍ക്ക് തിളക്കമുള്ള ന്യൂഡ് ഷേഡാണ് നല്‍കിയിരിക്കുന്നത്. കരീനയുടെ മുടി സൈഡ് പാര്‍ട്ടീഷന്‍ ചെയ്ത് സ്റ്റൈല്‍ ചെയ്തിരിക്കുന്നുമുണ്ട്. ന്യൂഡ് നിറത്തിലുള്ള പോയിന്റഡ്-ടോ ഹീലുകളാണ് കരീന തിരഞ്ഞെടുത്തത്.
