Fincat

മുന്‍ കേരള ഫുട്‌ബോള്‍ താരം പി പൗലോസ് അന്തരിച്ചു


മുൻ കേരള ഫുട്ബോള്‍ താരം പി പൗലോസ് അന്തരിച്ചു. 76 വയസ്സായിരുന്നു. 1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമാണ്.നിലവില്‍ കേരള ഫുട്ബോള്‍ അസ്സോസിയേഷൻ്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കേരള ഫുട്‌ബോളിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് ഓർമയായത്. 1973ല്‍ എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് കേരളം ചരിത്രം കുറിക്കുമ്ബോള്‍ പ്രതിരോധനിരയിലെ വിശ്വസ്തനായിരുന്നു പൗലോസ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടുന്ന ടീമിന്റെ ഭാഗമാകാൻ അദ്ദേഹത്തിനായി.

പ്രതിരോധ നിര താരമായ പൗലോസ് എട്ടുവർഷത്തോളം കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ ബൂട്ടുകെട്ടി. 1979ല്‍ ടീമിൻ്റെ ക്യാപ്റ്റനുമായിരുന്നു. 1993 ല്‍ പി പൗലോസ് സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരള ടീമിൻ്റെ അസിസ്റ്റൻ്റ് മാനേജരായിരുന്നു. 12 വർഷം എറണാകുളം ജില്ല ഫുട്ബോള്‍ അസ്സോസിയേഷൻ്റെ സെക്രട്ടറിയായിരുന്ന പൗലോസ്, 38 വർഷക്കാലം അസ്സോസിയേഷൻ പ്രവർത്തനങ്ങളില്‍ വ്യാപൃതനായിരുന്നു.

1 st paragraph