ഷൈൻ ടോം ലഹരി ഉപയോഗിച്ചെന്ന് പരിശോധനയിൽ തെളിയിക്കാനായില്ല; പൊലീസിന് തിരിച്ചടി

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് നടന് അനുകൂലമാണ്. കേസ് നിലനിൽക്കുമോ എന്നതിൽ പൊലീസ് നിയമോപദേശം തേടും.

ഹോട്ടലില്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്. താൻ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നായിരുന്നു ഷൈന്റെ മൊഴി. ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി ഓടിയത് വിവാദമായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. കൊച്ചി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷൈനും സുഹൃത്ത് അഹമ്മദ് മുർഷാദുമായിരുന്നു പ്രതികൾ.
