Fincat

ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു


തിരുവനന്തപുരം: നെടുമങ്ങാട്ടെ അഴീക്കോട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരണപ്പെട്ടു.

പാലോട് പ്ലാവറ സ്വദേശിനി രാജിയാണ് (47) രാത്രി 12 മണിയോടെ മരിച്ചത്. ഇന്നലെ പുലര്ച്ചെയാണ് രാജിയ്ക്ക് ഒപ്പം ഉണ്ടായിരുന്ന സിമി സന്തോഷ് മരിച്ചത്.

1 st paragraph

അപകടത്തില് പൊള്ളലേറ്റ് ചികിത്സയില് ആയിരുന്ന അഴീക്കോട് സ്വദേശി നവാസ് ശനിയാഴ്ച്ച രാത്രി തന്നെ മരിച്ചിരുന്നു. സംഭവ ദിവസം ഇവര് മൂന്നുപേര്ക്കുമാണ് പരിക്കുപറ്റിയത്. എല്ലാവരും തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയിലായിരുന്നു. കഴിഞ്ഞ 14ാം തിയതിയാണ് അപകടമുണ്ടായത്.

ഹോട്ടലില് ഫയര്ഫോഴ്സ് എത്തിയായിരുന്നു തീ അണച്ചത്. ചായ കുടിക്കാനായി എത്തിയ സ്ത്രീകള്ക്കായിരുന്നു പൊള്ളലേറ്റിരുന്നത്. പൊള്ളലേറ്റിരുന്ന ഇവരെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കല് കോളജിലേക്കുമായിരുന്നു കൊണ്ടുപോയത്. 

2nd paragraph