Fincat

ക്രിസ്മസ്-പുതുവത്സര തിരക്ക്: ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിൻ സര്‍വിസുകള്‍; യാത്രക്കാര്‍ക്ക് ആശ്വാസം


പാലക്കാട്: ക്രിസ്മസ് പുതുവത്സര അവധിക്കാലത്തെ തിരക്ക് പരിഹരിക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവിസുകള്‍ തുടങ്ങി.മംഗളൂരു ജങ്ഷൻ – ഡോ. എം.ജി.ആർ ചെന്നൈ സെൻട്രല്‍ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ എക്സ്പ്രസ് (06126) 23, 30 തീയതികളില്‍ സർവിസ് നടത്തുന്നു. മംഗളൂരു ജങ്ഷനില്‍നിന്ന് പുലർച്ചെ 03.10ന് പുറപ്പെട്ട് അന്ന് രാത്രി 11.30ന് ചെന്നൈ സെൻട്രലില്‍ എത്തും. തിരിച്ച്‌ ചെന്നൈയില്‍ നിന്നും 24, 31 തീയതികളില്‍ 04.15ന് പുറപ്പെട്ട് അന്ന് രാത്രി 11.30ന് മംഗളൂരു ജങ്ഷനില്‍ എത്തും.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജങ്ഷൻ, പാലക്കാട് ജങ്ഷൻ, പോടന്നൂർ ജങ്ഷൻ, തിരുപ്പൂർ, ഈറോഡ് ജങ്ഷൻ, സേലം ജങ്ഷൻ, ജോലാർപേട്ട ജങ്ഷൻ, കാട്പാടി ജങ്ഷൻ, അരക്കോണം ജങ്ഷൻ, തിരുവള്ളൂർ എന്നിവിടങ്ങളില്‍ സ്റ്റോപുണ്ടാകും.ബെംഗളൂരു – കൊല്ലം ജങ്ഷൻ ഫെസ്റ്റിവല്‍ സ്പെഷല്‍ എക്സ്പ്രസ് (06573) 25ന് ഉച്ചയ്ക്ക് 3ന് എസ്.എം.വി.ടി ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 06.30ന് കൊല്ലം ജങ്ഷനില്‍ എത്തിച്ചേരും.
തിരിച്ച്‌ 26ന് രാവിലെ 10.30ന് കൊല്ലം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 03.30ന് എസ്.എം.വി.ടി ബെംഗളൂരുവില്‍ എത്തിച്ചേരും. കൃഷ്ണരാജപുരം, ബംഗാരപേട്ട് ജങ്ഷൻ, സേലം ജങ്ഷൻ, ഈറോഡ് ജങ്ഷൻ, തിരുപ്പൂർ, പോടന്നൂർ ജംഗ്ഷൻ, തൃശൂർ, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ജംഗ്ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഹൈദരാബാദിനും കൊല്ലത്തിനുമിടയിലുള്ള പ്രതിവാര സ്പെഷ്യല്‍ ട്രെയിനുകളുടെ സർവിസ് നീട്ടി. 07193 ഹൈദരാബാദ് – കൊല്ലം ജങ്ഷൻ പ്രതിവാര സ്പെഷല്‍ 17.01.2026 വരെയാണ് നിലവില്‍ അനുവദിച്ചിരുന്നത്. ഇത് 24 വരെയാണ് നീട്ടിയിരിക്കുന്നത്.

1 st paragraph