ദുബൈ സെന്റ് തോമസ് ഓര്ത്തഡോക്സ് കത്തീഡ്രലില് മാര്‍ത്തോമ്മാ ശ്ലീഹാ ഓര്‍മ പെരുന്നാളാഘോഷിച്ചു

ദുബൈ: സെന്റ് തോമസ് ഓര്ത്തഡോക്സ് കത്തീഡ്രലില് മാര്ത്തോമ്മാ ശ്ലീഹായുടെ ഓര്മ പെരുന്നാള് ഇക്കഴിഞ്ഞ ശനി, ഞായര് ദിവസങ്ങളില് നടന്നു.പെരുന്നാള് ശുശ്രൂഷകള്ക്ക് തുമ്ബമണ് ഭദ്രാസനാധിപന് ഡോ. ഏബ്രഹാം മാര് സെറാഫിം മെത്രാപ്പോലീത്താ മുഖ്യ കാര്മികത്വം വഹിച്ചു. ശനി വൈകിട്ട് സന്ധ്യാ നമസ്കാരം, വചന ശുശ്രൂഷ, ധൂപ പ്രാര്ഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, സ്നേഹ വിരുന്ന് ഞായര് രാവിലെ പ്രഭാത നമസ്കാരത്തെ തുടര്ന്ന് ഡോ. ഏബ്രഹാം മാര് സെറാഫിം മെത്രാപ്പോലീത്തായുടെ മുഖ്യ കാര്മികത്വത്തില് വിശുദ്ധ കുര്ബ്ബാന, ശ്ലൈഹിക വാഴ്വ്, നേര്ച്ച വിളമ്ബോടു കൂടി പെരുന്നാള് ശുശ്രൂഷകള് സമാപിച്ചു.
ഇടവക വികാരി ഫാ.അജു ഏബ്രഹാം, സഹ വികാരി ഫാ.ചെറിയാന് ജോസഫ്, ജബല് അലി സെന്റ് ഗ്രിഗോറിയോസ് ഓര്ത്തഡോക്സ് ഇടവക വികാരി ഫാ.ഏബ്രഹാം മാത്യു, ഫാ.സച്ചിന് കുറിയാക്കോസ് എന്നിവര് സഹ കാര്മികരായി. ഇടവക ട്രസ്റ്റി പി.എ ഏബ്രഹാം, സെക്രട്ടറി പോള് ജോര്ജ്, ജോ.ട്രസ്റ്റി സിജി വര്ഗീസ്, ജോ.സെക്രട്ടറി മനോജ് തോമസ് എന്നിവര് ക്രമീകരണങ്ങള്ക്ക് നേതൃത്വം നല്കി.
