യു.എ.ഇയില്‍ ക്രിസ്മസ് – പുതുവര്‍ഷ വിപണി സജീവം; ഓഫറുകളുമായി ലുലു

അബൂദബി: ക്രിസ്മസിനെയും പുതുവര്ഷത്തെയും വരവേല്ക്കേകുയാണ് യു.എ.ഇ. വിപണികള് സജീവമായിക്കഴിഞ്ഞു. ക്രിസ്മസ്പുതുവര്ഷ ആഘോഷങ്ങള് മനോഹരമാക്കാന് ലുലു ഹൈപ്പര് മാര്ക്കറ്റുകളില് മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.പ്ലം കേക്ക്, ചെറി, ക്രീം തുടങ്ങി വിവിധ രുചികളിലുള്ള കേക്കുകള്, ചീസ്, ബ്രെഡ് ഉല്പ്പന്നങ്ങള്, ക്രിസ്മസ് സ്പെഷല് മീല്സ്, ടര്ക്കിതാറാവ് വിഭവങ്ങള് തുടങ്ങി വൈവിധ്യമാര്ന്ന ക്രിസ്മസ് വിഭവങ്ങളാണ് ഇത്തവണ ലഭ്യമാക്കിയിരിക്കുന്നത്. ഫാഷന് കലക്ഷനുകള്ക്കും ഇല്ക്‌ട്രോണിക്സ് ഹോം അപ്ലയന്സുകള്ക്കും മികച്ച ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. ആകര്ഷകമായ ബാങ്ക് ഓഫറുകളും ലഭ്യമാണ്. ഓണ്ലൈന് പര്ച്ചേസുകള്ക്കും മികച്ച കിഴിവുണ്ട്. കൂടാതെ, മുസഫ കാപിറ്റല് മാള് ലുലു ഹൈപര് മാര്ക്കറ്റില് ക്രിസ്മസ് ട്രീ ഡെക്കറേഷന് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
